നിരാലംബർക്ക് കൈത്താങ്ങായി യുഎഇ; ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികൾ വിതരണംചെയ്യുന്ന പദ്ധതിക്കായി പുതിയ നീക്കം, അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെയും ഫോൺ നമ്പറുകളുടെയും ലേലത്തിലൂടെ സമാഹരിച്ചത് 5.3 കോടി ദിർഹം! പിന്നാലെ കണ്ണ് തള്ളി അധികൃതർ.....
റമദാൻ മാസം ആരംഭിച്ചതോടുകൂടി സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ പല രാജ്യങ്ങളിലും ആ സഹായം എത്തിക്കാൻ യുഎഇയുടെ വമ്പൻ പദ്ധതി. ഇപ്പോഴിതാ യു.എ.ഇ.യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികൾ (വൺ ബില്യൺ മീൽസ് പദ്ധതി) വിതരണംചെയ്യുന്ന പദ്ധതിക്കായി പുതിയ നേട്ടം കൈവരിച്ച് അധികൃതർ. അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെയും ഫോൺ നമ്പറുകളുടെയും ലേലത്തിലൂടെയും ഇവർ സമാഹരിച്ചത് 5.3 കോടി ദിർഹം.
ശനിയാഴ്ച രാത്രി യു.എ.ഇ.നടത്തിയ ലേലത്തിലൂടെ വെറും രണ്ട് മണിക്കൂറുകൊണ്ടാണ് ഇത്രയും തുക ഇവർ സമാഹരിച്ചിരിക്കുന്നത്. ഇതോടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് സമാഹരിച്ച മൊത്തം സംഭാവന 39.1 കോടി ദിർഹമായി ഉയർനിരക്കുകയുമാണ്.
എ.എ.എട്ട് എന്ന വാഹനനമ്പർ പ്ലേറ്റ് വിറ്റുപോയത് 3.5 കോടി ദിർഹത്തിനാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റെക്കോർഡ് തുകയാണിത് എന്നതാണ് പ്രത്യേകത. ചടങ്ങിൽ തന്നെ അപൂർവ ഫാൻസി ഫോൺ നമ്പറുകൾക്കും വൻതുക ലഭിക്കുകയുണ്ടായി. 054 999 9999 എന്ന മൊബൈൽ നമ്പറിന് 50 ലക്ഷം ദിർഹമാണ് ലഭിച്ചിരിക്കുന്നത്. എഫ് 55, വി 66, വൈ 66 എന്നീ വാഹനനമ്പർ പ്ലേറ്റുകൾക്ക് 40 ലക്ഷം ദിർഹംവീതം ലഭിക്കുകയുണ്ടായി. 056 9999995 എന്ന ഫോൺ നമ്പറിന് 1,50,000 ദിർഹവും 056 556 6666 എന്ന നമ്പറിന് 1,60,000 ദിർഹവും ലഭിക്കുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ ലേലംവരുന്ന ആഴ്ച മുഴുവൻ തുടരും. അബുദാബി പോലീസ് 555 എന്ന അപൂർവ നമ്പറിനായി ഓൺലൈൻ ലേലം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ സായിദ് ഹ്യൂമാനിറ്റേറിയൻ ഡേയോട് അനുബന്ധിച്ച് 20-ന് വൈകീട്ട് അബുദാബി എമിറേറ്റ്‌സ് പാലസിൽ വാഹനനമ്പർ പ്ലേറ്റ് ലേലം നടക്കുന്നതാണ്.
അങ്ങനെ യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണൽ നെറ്റ്‌വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, യു.എൻ. ഹൈക്കമ്മിഷണർ എന്നിവയുടെ ഏകോപനത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ് പ്രൊജക്ടാണ് വൺ ബില്യൺ മീൽസ് സംരംഭത്തിന് തുടക്കമിട്ടത്. മറ്റ് പ്രാദേശിക ചാരിറ്റികളുമായി ചേർന്ന് യു.എൻ. ഹൈകമ്മിഷണർ ഫോർ റഫ്യൂജീസ്, യു.എ.ഇ. ഫുഡ് ബാങ്ക് എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.
2030 ആകുമ്പോഴേക്കും ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള യു.എൻ. സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാവങ്ങൾക്ക് ഒരു ബില്യൺ ഭക്ഷണം നൽകുക എന്നതാണ് സംരംഭത്തിലൂടെ യു.എ.ഇ. ലക്ഷ്യമിടുകയാണ് ചെയ്യുന്നത്. പൊതുജനങ്ങൾക്കും യു.എ.ഇ.യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമാകാനും സാധിക്കുന്നതാണ്.
അതേസമയം അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയിൽ റംസാനിൽ മാത്രമായി 80 കോടി പേർക്ക് ഭക്ഷണമെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നത്. വൺ ബില്യൺ മീൽസ് കാമ്പയിൻ വെബ്‌സൈറ്റിൽ (www.1billionmeals.ae.) എല്ലാ വിവരങ്ങളും നൽകിയിരിക്കുകയാണ് ചെയ്യുന്നത്.
പ്രതിമാസമോ അല്ലെങ്കിൽ ഒറ്റത്തവണയായോ ഓൺലൈനായി സംഭാവനകൾ അയയ്ക്കാനും സാധിക്കുന്നതാണ്. ഡു ടെലികോം ഉപയോക്താക്കൾക്ക് 1020 എന്ന നമ്പറിലേക്കും ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 1110 എന്ന നമ്പറിലേക്കും meal എന്ന സന്ദേശമയച്ച് പ്രതിദിനം ഒരു ദിർഹം വെച്ച് ഒരു മാസത്തേക്ക് പദ്ധതിയിലേക്ക് സഹായം നൽകാനും അധികൃതർ ഒരുക്കിയിരിക്കുകയാണ്. കൂടാതെ വലിയ സംഭാവന നൽകുന്നതിനും അനുബന്ധ അന്വേഷണങ്ങൾക്കും - 8009999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha

























