അടിപിടി കേസിൽ പ്രതി; കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാൻ ആരുമില്ലാത്തതിനാൽ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ, മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ ആവശ്യപ്രകാരം ജയിലിലെത്തിച്ച് ദുബായ് പോലീസ്, കരുതുംപോലെയല്ല! ദുബായ് ജയിലിൽ സൗകര്യങ്ങൾ അനവധി....
യുഎഇ എന്നും ആകരുതലിൽ പേരുകേട്ട ഇടമാണ്. എന്നുമാത്രമല്ല എന്തൊക്കെയാണേലും മനുഷ്യത്വം അതാണ് മുഖ്യം. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പ്രതിയായ അമ്മയുടെ ആവശ്യപ്രകാരം ദുബായ് പോലീസ് ജയിലിലെത്തിക്കുകയുണ്ടായി. നായിഫ് പോലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോർട്ട് ടീമാണ് ഇത്തരത്തിൽ മാനുഷിക പരിഗണന നൽകി വിദേശയുവതിയുടെ ആവശ്യം അംഗീകരിച്ചിരിക്കുന്നത്. തന്റെ കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാൻ ആരുമില്ലാത്തതിനാൽ തന്നെ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ് ചെയ്തത്.
അങ്ങനെ ആഫ്രിക്കക്കാരിയായ മറ്റൊരു യുവതിയുമായി തർക്കമുണ്ടായ കേസിലാണ് നായിഫ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. താരിഖ് മുഹമ്മദ് നൂർ തഹ്‌ലക് വ്യക്തമാക്കുകയുണ്ടായി . എന്നാൽ, തനിക്ക് ബന്ധുക്കളാരുമില്ലെന്നും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആരുമില്ലെന്നും പോലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് യുവതി പറയുകയായിരുന്നു. പിന്നാലെ പോലീസ് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയശേഷം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയായിരുന്നു.
അങ്ങനെ കൂടുതൽ സൗകര്യങ്ങൾക്കായി കുഞ്ഞിനെയും അമ്മയെയും ദുബായ് വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ദുബായ് ജയിൽ കരുതുംപോലെ അല്ല. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങളും ആരോഗ്യ വിദഗ്ധരും കുഞ്ഞുങ്ങളെ നോക്കാൻ ആയമാരും വനിതാ ജയിലിലുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
പൊതുവെ നോക്കുമ്പോൾ കുട്ടികളെ താമസിപ്പിക്കാൻ ഒട്ടും പറ്റിയ സ്ഥലമല്ല ജയിൽ എന്നത്. എന്നാൽ മറ്റൊരു വഴിയുമില്ലാതെ വരുമ്പോൾ ജയിലിലെത്തുന്ന കുഞ്ഞുങ്ങൾക്കായി എല്ലാ സൗകര്യവും ഒരുക്കാറുണ്ടെന്ന് വനിതാ ജയിൽ ഡയറക്ടർ കേണൽ ജാമില അൽ സാബി ചൂണ്ടിക്കാണിച്ചു. കുട്ടിയുമായി ഒരു സ്ത്രീ ജയിലിലെത്തുമ്പോൾ തന്നെ അവരെ ഒട്ടേറെ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.
അങ്ങനെ ആവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും വാക്സിനുകളും ഉൾപ്പെടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും ചെയ്യുകയാണ് അവർ. കുഞ്ഞിനെ പരിചരിക്കാൻ തന്നെ അമ്മ മാനസികമായി പ്രാപ്തയാണെങ്കിൽ കുട്ടിയെയും അമ്മയെയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. അമ്മമാർക്കും കുട്ടികൾക്കും ഒരുമിച്ച് താമസിക്കാനായി പ്രത്യേകം കെട്ടിടവും ഇവിടെ ഉണ്ട്. അവിടെ മെഡിക്കൽ സേവനത്തിനും നിശ്ചിത ഇടവേളകളിലുള്ള പരിശോധനകൾക്കും പുറമെ കുട്ടികൾക്ക് വേണ്ട മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ കുഞ്ഞിനെ പരിചരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് അമ്മയെങ്കിൽ അത്തരം കുട്ടികളെ ജയിലിലെ നഴ്‌സറിയിലേക്ക് മാറ്റുന്നതാണ്. ഇതിനായി പ്രത്യേക കെട്ടിടവും ഒരുക്കിയിരിക്കുകയാണ്. ഇവിടെ വളരെ പ്രൊഫഷണൽ രീതിയിലാണ് നഴ്‌സറി പ്രവർത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച 10 ആയമാർ കുട്ടികളെ പരിചരിക്കുകയും ചെയ്യും. ദിവസവും അമ്മമാർക്ക് ഇവിടെയെത്തി കുട്ടികളെ കാണാനും അവസരമൊരുക്കുന്നതാണ്. കുഞ്ഞിനെ തനിക്കൊപ്പം എത്തിക്കാൻ ദുബായ് പോലീസ് സ്വീകരിച്ച നടപടികളിൽ യുവതി നന്ദി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























