ഗൾഫ് രാഷ്ട്രങ്ങളിൽ വരാൻ പോകുന്നത് നീണ്ട അവധി ദിനങ്ങൾ; അതീവ ജാഗ്രതയോടെ ദുബായ്; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്നെ 3200 പോലീസുകാരെ സുരക്ഷയെരുക്കാൻ വേണ്ടി നിയമിക്കാൻ അധികൃതർ, ബിച്ചുകളിലും പാർക്കുകളിലും സുരക്ഷ ഒരുക്കി... കുട്ടികളെ കൊണ്ട് പുറത്തിറങ്ങുന്നവർ ശക്തമായ മുൻകുരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്
ഗൾഫ് രാഷ്ട്രങ്ങളിൽ വരാൻ പോകുന്നത് നീണ്ട അവധി ദിനങ്ങളാണ്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും 9 അവധി ദിനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം കൊറോണ വ്യാപനത്തെ തുടർന്നുള്ള നിബന്ധനകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ ഉണരുമ്പോൾ സുരക്ഷ വർധിപ്പിക്കുകയാണ് അധികൃതർ. അങ്ങനെ പെരുന്നാൾ അവധിക്കാലത്ത് കനത്ത സുരക്ഷയൊരുക്കി ദുബായ് പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. വിവിധതരം അറിയിപ്പുകളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്.
ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്നെ 3200 പോലീസുകാരെ സുരക്ഷയെരുക്കാൻ വേണ്ടി നിയമിക്കുമെന്ന വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. 412 സംഘങ്ങൾ ആയി പോലീസ് പട്രോളിങ് നടത്താൻ ആണ് ഇത്തരത്തിൽ തീരുമാനിച്ചിരിക്കുന്നത്. അവധി ആഘോഷങ്ങൾ തുടങ്ങുമ്പോൾ തന്നെ യാത്രക്കാർ അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാൻ വേണ്ടിയുള്ള സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. 62 വാഹനങ്ങളും 122 ആംബുലൻസുകളും ആണ് ഇത്തരത്തിൽ രാജ്യത്ത് വിന്യസിച്ചിരിക്കുന്നത്.
ഇതുമാത്രമല്ല, പള്ളികളിലും ഈദ്ഗാഹുകളിലും പൊലീസ് സേന ഉണ്ടായിരിക്കുന്നതാണ്. നഗരങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് ഇടപെടൽ നടത്തുകയും ചെയ്യും. 442 പാരാമെഡിക്കൽ ടീമിനേയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുകയാണ്. ബീച്ചുകളിലും പാർക്കുകളിലും സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. അപകടങ്ങൾ സംഭവിക്കുന്നുണ്ടോയെന്നറിയാൻ ഒമ്പത് ബോട്ട്, 165 ലൈഫ് ഗാർഡ് എന്നിവയെ വിന്യസിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഇതുകൂടാതെ സ്വകാര്യ കമ്പനികളിലെ 2400 സെക്യൂരിറ്റി ഗാർഡുകൾ, 650 വളന്‍റിയർമാർ എന്നിവരെയും നിയമിക്കുന്നതാണ്. വിനോദ സഞ്ചാര മേഖലയിൽ ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങൾ ശക്തമായ പട്രോളിങ് ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ കുട്ടികളെ കൊണ്ട് പുറത്തിറങ്ങുന്നവർ ശക്തമായ മുൻകുരുതൽ സ്വീകരിക്കണം. യാതൊരു കാരണം കൊണ്ടും വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുത്. പൊതുസ്ഥലങ്ങളിലും സ്വിമ്മിങ് പൂളിലും, ബീച്ചുകളിലും കുട്ടികളെ ഒറ്റക്ക് വിടരുത്. എന്തെങ്കിലും സംശയാസ്പദമായി രീതിയിൽ കണ്ടാൽ 901 എന്ന നമ്പറിൽ വിളിക്കണം എന്നും അധികൃതർ അറിയിച്ചു.
അതേസമയം ദുബായ് നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ വേണ്ടി റൂട്ട് മാറ്റി വാഹനങ്ങൾ തിരിച്ചുവിടുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുകയാണ്. ദുബായ് മാൾ, ദുബായ് വാട്ടർ കനാൽ, ഫെസ്റ്റിവൽ സിറ്റി, തുടങ്ങിയ ഇടങ്ങളിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























