നാട്ടിലേക്ക് പോകാൻ പ്രവാസികൾ; ഒമാനിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും, പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പുതിയ നിർദ്ദേശം...

ഗൾഫ് രാഷ്ട്രങ്ങൾ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് പ്രവാസികൾ. ഈയൊരു സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുകൾ ഏവരും മുന്നോട്ട് വയ്ക്കുകയാണ്. ഒമാനിൽ പുറത്തേക്കുള്ള യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ആവശ്യപ്പെട്ടിരിക്കുകയാണ്. പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ നല്ല തിരക്കാണ് നിൽവിൽ അനുഭവപ്പെടുന്നത്. ഇതേതുടർന്ന് തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവല്‍ ഏജന്റുമാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
അതായത് നാലു മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ അടക്കുന്നതാണ്. വിസ റദ്ദാക്കുന്ന യാത്രക്കാരാണെങ്കില്‍ തന്നെ ചുരുങ്ങിയത് നാലു മണിക്കൂര്‍ മുമ്പും എത്തണം. ബോര്‍ഡിങ് ഗേറ്റില്‍ 30 മിനിറ്റ് മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിർദ്ദേശം നല്കിയിരിക്കുന്നതഗ്. ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി പരിശോധിക്കുന്നതാണ്.
എന്നാൽ അനുവദിച്ചതില്‍ കൂടുതല്‍ ബാഗേജ് അനുവദിക്കുന്നതല്ല. ഹാന്‍ഡ് ബാഗിലും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒമാനിൽ പെരുന്നാളിനോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലയിൽ തുടർച്ചയായി തന്നെ ഒമ്പതു ദിവസമാണ് അവധി ലഭിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി നിരവധി പേരാണ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം പലർക്കും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രവാസികൾക്ക് നീണ്ട അവധികൾ ലഭ്യമാകുന്നത്.
https://www.facebook.com/Malayalivartha

























