ദുബായിൽ വമ്പൻ തൊഴിൽ തട്ടിപ്പ്; ഫേസ്ബുക്ക് പേജ് വഴി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽനിന്ന് ദുബൈയിലെത്തിച്ച് തട്ടിപ്പെന്ന് പരാതി! തട്ടിപ്പിന് ഇരയായവരിൽ നിരവധി മലയാളികൾ

തൊഴിൽ തട്ടിപ്പ് ഏറുകയാണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തൊഴിൽ തട്ടിപ്പുകൾ. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഫേസ്ബുക്ക് പേജ് വഴി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽനിന്ന് ദുബൈയിലെത്തിച്ച് തട്ടിപ്പെന്ന് പരാതി വന്നിരിക്കുകയാണ്. തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസി വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ 'ഇൻശാ..' എന്ന ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ് തൊഴിൽ ലഭ്യമാക്കാമെന്ന അറിയിപ്പ് ലഭിച്ചതെന്ന് തട്ടിപ്പിനിരയായവർ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ ദുബൈയിലെത്തിയ 23 മലയാളികളാണ് താമസസ്ഥലമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. നിലവിൽ ഇവരുടെ ദുരിതം മനസ്സിലാക്കിയ വിവിധ സാമൂഹിക കൂട്ടായ്മകളാണ് താമസവും ഭക്ഷണവും ഇവർക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ 'ഇൻശാ..' പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
അതായത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽനിന്നുള്ളവർ തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നത്. പലരും ഒരു ലക്ഷവും അതിലേറെയും സംഖ്യ ഏജൻസിക്ക് നൽകിയാണ് ഇത്തരത്തിൽ ദുബായിൽ എത്തിയത്. കൂടാതെ ഇതിൽ പലരും ലോണെടുത്തും പണയം വെച്ചുമാണ് പണം നൽകിയതെന്ന് ദുരിതത്തിലായവർ വ്യക്തമാക്കി. മൂന്നുമാസം മുമ്പും 10 ദിവസം മുമ്പും എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയവരുമുണ്ട്.
ആമസോണിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. ദുബൈയിൽ എത്തിയതോടെ തന്നെ വാഗ്ദാനം ചെയ്ത ജോലിയല്ല നൽകുന്നതെന്നും പലരുടെയും പാസ്പോർട്ട് ഏജന്റുമാർ പിടിച്ചുവെച്ചിരിക്കയാണെന്നും ഇവർ പറയുകയാണ്. ദുബൈയിൽ എത്തിച്ചശേഷം 20ലേറെ പേർക്ക് ഒരു മുറിയിലാണ് താമസസൗകര്യമൊരുക്കിയതെന്നും പറയുന്നു.
എന്നാൽ ചെലവിനുപോലും നാട്ടിൽനിന്ന് പണം അയപ്പിക്കേണ്ട സാഹചര്യമായതോടെ പലരും ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് താമസം മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതറിഞ്ഞ വിവിധ മലയാളി സാമൂഹിക കൂട്ടായ്മകളാണ് നിലവിൽ ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത്.
ഇതേതുടർന്ന് മലയാളികൾ ദുരിതത്തിലായ വിവരമറിഞ്ഞാണ് എത്തിയതെന്നും ചൂട് കാലത്ത് ടെറസിൽ കിടക്കുന്ന ദുസ്സഹമായ സാഹചര്യത്തിലായിരുന്നു ഇവരെന്നും സഹായമെത്തിച്ച സാമൂഹികപ്രവർത്തക ഹാജറ വലിയകത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിസക്കാണെന്നുപറഞ്ഞ് കൈപ്പറ്റിയ സംഖ്യ തിരിച്ചു ലഭിക്കണമെന്നും ദുരിതത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം എന്നത്.
https://www.facebook.com/Malayalivartha

























