അബുദാബിയിൽ മുപ്പത്തൊന്നാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയർ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; മെയ് 23 മുതല്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍! സംവാദങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കാവ്യസന്ധ്യകള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ മുതലായവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും....
ഏവരെയും ആകർഷിക്കാൻ മുപ്പത്തൊന്നാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് അബുദാബി. മെയ് 23 മുതല്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കാൻ അധികൃതർ തയ്യാറായിരിക്കുന്നത്. 80 രാജ്യങ്ങളില്‍ നിന്നായി തന്നെ ആയിരത്തോളം പ്രസാധകര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
അതോടൊപ്പം തന്നെ നാനൂറോളം പ്രത്യേക പരിപാടികള്‍ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്. എന്നാൽ ഒരാഴ്ച നീണ്ടുു നില്‍ക്കുന്ന മേളയുടെ ഇത്തവണത്തെ മുഖ്യാതിഥിയായി ജര്‍മനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതോടൊപ്പം പ്രത്യേക സംവാദങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കാവ്യസന്ധ്യകള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ മുതലായവ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതായിരിക്കും. ആഗോളതലത്തില്‍ ശ്രദ്ധേയരായ സാഹിത്യകാരന്മാര്‍, നോബല്‍ സമ്മാനജേതാക്കള്‍, പണ്ഡിതര്‍ മുതലായവര്‍ പങ്കെടുക്കുകയും ചെയ്യും. അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























