പ്രവാസി വ്യവസായിയുടെ ആ ഒരു ക്കിൽ എല്ലാം മാറിമറിഞ്ഞു; ആത്മവിശ്വാസം ഇരട്ടിയാക്കി കേരളം മുത്താണ്... 2018ന് ശേഷം കോട്ടയിൽ കപ്പ് കൊണ്ടുവന്ന ചുണക്കുട്ടികൾ ഗൾഫ് പ്രവാസികൾക്കും സന്തോഷപ്പെരുന്നാൾ സമ്മാനിച്ചു

സന്തോഷ് ട്രോഫി ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരള ടീമിന് മുന്നിൽ ആ ഒരു വാക്ക് ഉണ്ടായിരുന്നു. അതെ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രോത്സാഹനമായി പ്രവാസി വ്യവസായിയുടെ പ്രഖ്യാപനം നരനായകമായി. കിരീടം നേടിയാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചതിനു പിന്നാലെ എല്ലാം മാറിമറിഞ്ഞു. കപ്പ് ലക്ഷ്യമിട്ട് ഉറപ്പിച്ചിറങ്ങിയ നമ്മുടെ ചുണകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയ ആ സമ്മാനം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നത്. അങ്ങനെ 2018ന് ശേഷം കോട്ടയിൽ കപ്പ് കൊണ്ടുവന്ന ചുണക്കുട്ടികൾ ഗൾഫ് പ്രവാസികൾക്കും സന്തോഷപ്പെരുന്നാൾ സമ്മാനിക്കുകയായിരുന്നു.
മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ട്. സംസ്ഥാന ഫുട്ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനം. ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം നേടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.
കേരളാ-ബംഗാള്‍ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടം തീ പാറുമെന്ന് ഏവരും ഉറപ്പിക്കുകയായിരുന്നു. അത് തന്നെ സംഭവിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് മത്സരം ആരംഭിച്ചപ്പോൾ എല്ലാ പ്രതീക്ഷയും നെഞ്ചിലേന്തി അവർ കളിക്കളത്തിൽ ഇറങ്ങുകയായിരുമു.
പ്രവാസിയുടെ ആ വാക്ക് ഫലിച്ചു. അവർ കപ്പടിച്ചു. അതെ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജപ്പെടുത്തിയാണ് കേരളം ഏഴാം കിരീടത്തിൽ മുത്തമിട്ടിരിക്കുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു നിൽക്കുകയായിരുന്നു. അധികസമയത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ കേരളത്തെ ഞെട്ടിച്ച് ബംഗാൾ ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ കേരളം തിരിച്ചടിക്കുകയുണ്ടായി. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബംഗാളിൻ്റെ രണ്ടാമത്തെ കിക്ക് പാഴായി. കേരളം അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ 74 വയസുള്ള കേരള ഫുട്‌ബോള്‍ ടീം 15-ാം ഫൈനലിനാണ് ബംഗാളിനെതിരെ ഇറങ്ങിയത്. 7 തവണ ചാമ്പ്യന്‍മാരായപ്പോള്‍ 8 തവണ റണ്ണേഴ്‌സ് അപ്പായി മാറി. 1973-74ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫൈനലില്‍ ബൂട്ട് കെട്ടി ഇറങ്ങിയത്. അന്ന് കപ്പടിക്കുകയും ചെയ്തു. പിന്നാലെ 1987-88 മുതല്‍ 1993-94 വരെ തുടര്‍ച്ചയായി 7 ഫൈനലുകള്‍. രണ്ട് തവണ ജേതാക്കളായി മാറി. ഇതുകൂടാതെ അവസാനമായി 2018-19ലാണ് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.
https://www.facebook.com/Malayalivartha

























