ആഘോഷ നാളിൽ ഗൾഫിൽ വേദനയായി മലയാളികൾ; ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു, ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷത്തിന് മരുഭൂമിയില്‍ പോയവരാണിവരെന്ന് സൂചന, നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം അപകടത്തില്‍ പെട്ടത് മിസഈദ് സീലൈനിൽ...

ഗൾഫിൽ അവധിയാഘോഷങ്ങളിൽ കണ്ണീരായി പ്രവാസി മലയാളികൾ. അവധിയാഘോഷങ്ങൾക്കിടെ ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് ഇത്തരത്തിൽ അപകടത്തില്‍ മരിച്ചത്. ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷത്തിന് മരുഭൂമിയില്‍ പോയവരാണിവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൃശൂര്‍ അകയിത്തൂര്‍ അമ്പലത്തുവീട്ടില്‍ റസാറ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ് ദാരുണമായി മരിച്ചത്.
എന്നാൽ സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരുക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരുക്കില്ലാതെ തന്നെ രക്ഷപ്പെട്ടു.
ഇവർ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ് യാത്ര തിരിച്ചത്. വില്ലയില്‍ അടുത്തടുത്ത മുറികളിലായാണ് താമസിച്ചിരുന്നത്. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂസ് മരുഭൂമിയിലെ ഓട്ടത്തിനിടയില്‍ കല്ലില്‍ ഇടിച്ച് നിയന്ത്രണം വിട്ടതായി ദൃക്‌സാക്ഷികള്‍ സൂചിപ്പിക്കുകയുണ്ടായി.
ഇവരിൽ മൂന്നു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് സൂചന. പരുക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ വക്‌റയിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം ഡ്രൈവര്‍ ശരണ്‍ജിതിന് സാരമായി പരുക്കേൽക്കുകയുണ്ടായി. കണ്ണൂര്‍ ഇരട്ടി ഉളിക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിക്കും കുഞ്ഞിനുമുള്ള പരുക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത്.
വക്‌റയിലെ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോലീസ് നടപടി ക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതാണ്. തൃശൂര്‍ അകത്തിയൂര്‍ അക്കികാവ് അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലിയാണ് റസാഖിന്റെ പിതാവ്. മാതാവ് ജമീല. റിയല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോള്‍ സ്‌റ്റേഷനില്‍ ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha

























