നിയന്ത്രണങ്ങൾക്കിടയിലും ഭീതിയില്ലാതെ പ്രവാസികൾ; കാത്തിരിപ്പിനും നിയന്ത്രണങ്ങൾക്കും പിന്നാലെ യുഎഇ അതിഗംഭീരമായി ഈദ് അല്‍ ഫിത്വര്‍ ആഘോഷിച്ചു! കോവിഡ് കേസുകള്‍ കുറഞ്ഞതും നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയതും ജനജീവിതം സാധാരണനിലയിലാക്കി
കോവിഡിന് ശേഷം രണ്ടര വർഷത്തെ കാത്തിരിപ്പിനും നിയന്ത്രണങ്ങൾക്കും പിന്നാലെ യുഎഇ അതിഗംഭീരമായി ഈദ് അല്‍ ഫിത്വര്‍ ആഘോഷിച്ചു. വിരുന്നുകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി നിരവധിപേർ എത്തി. അങ്ങനെ അവസാന നിമിഷം വരെ ഷോപിംഗ് നടത്തുന്നവരുടെ തിരക്ക് മുതല്‍ പാര്‍കുകളിലും ബീചുകളിലും ഉല്ലസിക്കുന്ന കൊച്ചുകുട്ടികള്‍ വരെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്തിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞതും നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയതും ജനജീവിതം സാധാരണനിലയിലാക്കി മാറ്റിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ പെരുന്നാള്‍ അവധിക്ക് ശേഷം കേസുകള്‍ വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് തുടരണമെന്ന് ഡോക്ടര്‍മാരും അധികാരികളും ജനങ്ങളോട് അഭ്യര്‍ഥിക്കുകയുണ്ടായി. അബൂദബിയിലെ മാലിന്യ സംസ്‌കരണ സംഘവും പൊലീസും മറ്റ് പൊതു സേവന സ്ഥാപനങ്ങളും ആഘോഷങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങൾ ഒരുക്കുകയും ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ ഉള്‍പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. കൂടാതെ അത്യാഹിത സേവനങ്ങള്‍ സജ്ജമാണ്, 999 കോള്‍ സെന്റര്‍ ടീം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനായി കൂടുതല്‍ ജീവനക്കാരെ അധികൃതർ വിന്യസിക്കുകയും ചെയ്തിരുന്നു.
അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂടി സുപ്രീം കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹിക സഹായത്തിന് അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം (ഈദിയ) വിതരണം ചെയ്യാന്‍ ഞായറാഴ്ച ഉത്തരവിട്ടിരുന്നതായി ഖലീജ് ടൈംസ് റിപോര്‍ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha

























