യുഎഇയിൽ മുന്നറിയിപ്പ്; യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് രൂക്ഷം, ചിലയിടങ്ങളിൽ ദൂരക്കാഴ്ച 2,000 മീറ്ററിൽ താഴെയായി! എത്ര അടച്ചിട്ടാലും വീടിനുള്ളിൽ പൊടിപടലങ്ങൾ കയറുമെന്നതിനാൽ പൊടിപിടിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾക്കു നൽകുന്നത് ഒഴിവാക്കണം

കഴിഞ്ഞ ദിവസം മുതൽ യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ചിലയിടങ്ങളിൽ ദൂരക്കാഴ്ച 2,000 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നലെ പൊതുവേ ചൂട് കുറവായിരുന്നു. 32-35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ശരാശരി താപനില എന്നത്. ഇന്നും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുകയുണ്ടായി.
അതായത് അബുദാബി അൽ ദഫ്ര, മദീനത്ത് സായിദ്, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ രാവിലെ മുതൽ തന്നെ പൊടിക്കാറ്റ് അനുഭപ്പെടുകയുണ്ടായി. കാൽനടയാത്രക്കാർ ബുദ്ധിമുട്ടിയതായി അധികൃതർ അറിയിച്ചു. പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ആസ്മ, അലർജിയുള്ളവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ നൽകുന്ന അറിയിപ്പ്. മണൽത്തരികൾ ശ്വാസനാളത്തിൽ എത്തിയാൽ ആസ്മയുള്ളവരുടെ രോഗം കൂടുന്നതാണ്.
അതേസമയം പൊടിപടലങ്ങൾ കണ്ണിനും കടുത്ത ആഘാതമുണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണം എന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. പുറത്തിറങ്ങുമ്പോൾ തന്നെ ശരീരം മറയ്ക്കുന്ന കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്. എത്ര അടച്ചിട്ടാലും വീടിനുള്ളിൽ പൊടിപടലങ്ങൾ കയറുമെന്നതിനാൽ പൊടിപിടിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾക്കു നൽകുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























