ഗൾഫിൽ ആശങ്ക!ഖത്തറിൽ ജലാശയം ഓറഞ്ച് നിറത്തിലേക്ക്... അപൂര്‍വ നിറംമാറ്റത്തിലെ കാരണം തേടി അധികൃതർ, ത്തരത്തിൽ അപൂര്‍വ നിറംമാറ്റം കാണുവാൻ സാധിക്കുന്നത് സിമൈസു വനിതാ ബീച്ചിന് സമീപമുള്ള ജലാശയത്തിൽ, പരിശോധന തുടരുകയാണെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പടെ ഒരു ഓറഞ്ച് നിറത്തിലുള്ള ജലാശയത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്. യുഎഇയിൽ പിങ്ക് നിറത്തിലുള്ള ജലാശയത്തെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരത്തിൽ ഖത്തറിൽ നിന്നും ഒരു വാർത്ത പുറത്ത് വരുന്നത്. വീഡിയോ പ്രചരിച്ചതിനുപിന്നാലെ നിരവധിപേരാണ് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ഖത്തറില്‍ ആശങ്ക വിതച്ച് ജലാശയം ഓറഞ്ച് നിറത്തിലേക്കു മാറിയിരിക്കുകയാണ്. സിമൈസു വനിതാ ബീച്ചിന് സമീപമുള്ള ജലാശയത്തിലാണ് ഇത്തരത്തിൽ അപൂര്‍വ നിറംമാറ്റം കാണുവാൻ സാധിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപഭോക്താവാണ് ജലാശയത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്. പിന്നാലെ കാലാവസ്ഥാ വ്യതിയാന മന്ത്രാലയ (എംഒഇസിസി) അധികൃതരെത്തി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് ഇതുവരെ കണ്ടെത്താനായില്ല. പരിശോധന തുടരുകയാണെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ഖത്തറിന്റെ വടക്ക് ഭാഗത്ത് ജലാശയത്തിന്റെ നിറം പിങ്കായി മാറിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. മഴയില്ലാത്തതിനാല്‍ വെള്ളത്തിന് ഉപ്പുരസവും ചൂടും കൂടുതലാണെന്നും ബാക്ടീരിയകളും ആല്‍ഗകളും പുറന്തള്ളുന്നതാണ് പിങ്ക് പദാര്‍ത്ഥമെന്നും ചിലര്‍ വിലയിരുത്തിയിരുന്നു. ഇതാണ് ജലാശയത്തിന്റെ നിറം പിങ്ക് നിറമാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാലിത് ശാസ്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സമാനമായി കഴിഞ്ഞ വര്ഷം യുഎഇയിലും ഇത്തരത്തിൽ പിങ്ക് നിറത്തിലുള്ള തടാകം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ 19കാരനായ അമ്മാര്‍ അല്‍ ഫര്‍സി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച പിങ്ക് തടാകത്തിന്റെ ചിത്രങ്ങള്‍ വ്യാജമാണെന്നും ഫോട്ടോഷോപ്പിലൂടെ നിര്‍മിച്ചതാണെന്നും നിരവധിപ്പേര്‍ വാദിച്ചെങ്കിലും ചിത്രം യാഥാര്‍ത്ഥ്യമാണെന്ന സൂചനകളാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.
19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അമ്മാര്‍, ഒരു സുഹൃത്തില്‍ നിന്നാണ് ഇത്തരമൊരു തടാകത്തെ സംബന്ധിച്ച വിവരമറിഞ്ഞത്. ഷാര്‍ജയില്‍ ജീവിക്കുന്ന അദ്ദേഹം, ക്യാമറയും ഡ്രോണുമായി റാസല്‍ഖൈമയിലെത്തുകയായിരുന്നു. റാസല്‍ഖൈമയുടെ വടക്കല്‍ പ്രദേശത്ത് അല്‍ റംസിലുള്ള സറായ ദ്വീപിലാണ് പിങ്ക് തടാകമുള്ളത്. കടല്‍ തീരത്ത് നിന്ന് 100 മീറ്ററോളം മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നും അധികൃതർ സ്ഥിരീകരിക്കുകയുണ്ടായി.
പിന്നാലെ അത്ഭുതങ്ങളുടെ വിസ്മയം തീർത്ത് യുഎഇ. റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബായ് അല്‍ ഖുദ്ര മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തിയിരുന്നു. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമിമി എന്ന യുവതിയാണ് മനോഹരമായ ഈ തടാകം ക്യാമറയില്‍ പകര്‍ത്തിയത്. റംസാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാര്‍ഥ്യമാകും’ എന്ന അടിക്കുറിപ്പോടെ ഇവര്‍ സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ വൈറലാകാന്‍ ഏറെ നേരം വേണ്ടിവന്നില്ല.
https://www.facebook.com/Malayalivartha

























