സൗദിയിൽ പെട്രോൾ പമ്പിലെ മീറ്റർ റീഡിംഗിൽ കൃത്രിമം; പ്രവാസി തൊഴിലാളികളെ കയ്യോടെ പിടിച്ച് അധികൃതർ... അധികൃതർ പരിശോധന നടത്തിയത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം കള്ളത്തരങ്ങൾ നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന്

സൗദിയിൽ പെട്രോൾ പമ്പിലെ മീറ്റർ റീഡിംഗിൽ കൃത്രിമം കാണിച്ചതിന് പ്രവാസി തൊഴിലാളികളെ കയ്യോടെ അധികൃതർ പിടികൂടുകയുണ്ടായി. സൗദി വാണിജ്യ മന്ത്രാലയവും, ഊർജ മന്ത്രാലയവും, തൂക്കവും ഗുണനിലവാരവും ഉറപ്പു വരുത്തുന്ന സംഘടനയായ എസ്.എ.എസ്.ഒയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ മീറ്റർ റീഡിംഗിലെ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം കള്ളത്തരങ്ങൾ നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് അധികൃതർ പരിശോധന നടത്താൻ തയ്യാറായത്.
അതോടൊപ്പം തന്നെ പിടിയിലായ കുറ്റക്കാരെ നാടുകടത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കെെമാറുകയും ചെയ്തു. ഇവർക്ക് ഇനിയൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അനുമതിയുണ്ടാവില്ലെന്ന് സർക്കാരിന്റെ ഭാഗമായ മൂന്ന് ഏജൻസികളും അറിയിക്കുകയുണ്ടായി. പരാതികൾ ഉയർന്നാലോ, അക്കൗണ്ട്സിന്റെ ഭാഗമായോ പെട്രോൾ പമ്പിലെ മീറ്ററുകളിലെ അവസാന പത്ത് ഇടപാടുകൾ കണ്ടെത്താനും സാധിക്കുന്നതാണ്.
ഇതിനുപിന്നാലെ പെട്രോൾ പമ്പിലെ മീറ്ററുകളുടെ കൃത്യതാ പരിശോധന മുമ്പ് കഴിഞ്ഞതിനു ശേഷവും ചില തൊഴിലാളികൾ പഴയ മീറ്ററുകൾ സ്ഥാപിച്ച് ഉയർന്ന വിലയിൽ വിൽപന നടത്തിയിരുന്നതായി പരിശോധന നടത്തിയ ഏജൻസികൾ വ്യക്തമാക്കുകയുണ്ടായി. മീറ്റർ റീഡിംഗിന്റെ മറവിൽ ചിലർ ടിങ്കറിംഗ് നടത്തുന്നതായി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളും പരാതികളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് മിന്നൽ പരിശോധനകൾ സംഘടിപ്പിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആയതിനാൽ തന്നെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും വാണിജ്യ ലംഘന ആപ്പ് വഴിയോ,1900 എന്ന നമ്പർ വഴിയോ, മന്ത്രാലയത്തിന്റെ വെബ്സെെറ്റ് വഴിയോ പ്രതികരിക്കാനുള്ള പ്രതിബദ്ധതയും മൂന്ന് ഏജൻസികളും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























