ട്വിറ്ററിന് ഇലോൺ മസ്ക് മികച്ച തലവനായിരിക്കും; ഇലോൺ മസ്കിനെ പ്രശംസിച്ച് ട്വിറ്ററിൽ ഓഹരി പങ്കാളിത്തമുളള സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ, പുതിയ സുഹൃത്തായ മസ്കുമായി ബന്ധം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാജകുമാരൻ....

ഗൾഫിൽ പുതിയ നീക്കങ്ങളാണ് നടക്കുന്നത്. സൗദിയുടെ നീക്കം നിർണായകമായി മാറും. ട്വിറ്ററിന് ഇലോൺ മസ്ക് മികച്ച തലവനായിരിക്കുമെന്ന് ട്വിറ്ററിൽ ഓഹരി പങ്കാളിത്തമുളള സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പുതിയ വാർത്തകൾ വരുന്നത്. കൂടത്തെ തന്റെ 1.89 ബില്യൺ ഡോളർ ഓഹരികൾ ഇടപാടിൽ ഉൾപ്പെടുത്താൻ ഇലോൺ മസ്ക് സമ്മതിച്ചതായി രാജകുമാരൻ പറഞ്ഞു. ഇതിനെ തുടർന്നാണ് രാജകുമാരൻ മസ്കിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.
അതേസമയം നേരത്തെ ട്വിറ്റർ വാങ്ങാനുളള ഇലോൺ മസ്കിന്റെ നീക്കത്തെ എതിർത്തുകൊണ്ട് അൽവലീദ് രാജകുമാരൻ രംഗത്തുവറുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളാണ് ഇലോൺ മസ്ക്. അദ്ദേഹത്തിന്റെ ഓഫർ ട്വിറ്ററിന്റെ ആന്തരിക മൂല്യത്തോട് അടുത്തില്ലെന്നും ഓഫർ നിരസിക്കുകയാണെന്നും അൽവലീദ് ബിൻ തലാൽ പറയുകയാണ് ചെയ്തത്.
എന്നാൽ ഇതിനുപിന്നാലെ പുതിയ സുഹൃത്തായ മസ്കുമായി ബന്ധം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാജകുമാരൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയായിരുന്നു. ' ട്വിറ്ററിന്റെ സാധ്യതകളെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഇലോൺ മസ്ക് ഒരു നല്ല മേധാവിയായിരിക്കുമെന്ന് ഞാൻ വിശ്വാസിക്കുന്നു.' എന്ന് അൽവലീദ് ബിൻ തലാൽ വ്യക്തമാക്കി.
ഞങ്ങളുടെ 1.9 ബില്യൺ ഡോളർ പുതിയ ട്വിറ്ററിൽ നിക്ഷേപിക്കാനും ആവേശകരമായ ഈ യാത്രയിൽ മസ്കിന്റെ കൂടെ പങ്കുചേരാൻ ഞാനും കിംഗ്ഡം ഹോൾഡിങ് കമ്പനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു. സിറ്റിഗ്രൂപ്പ് (സിഎൻ), റൈഡ്-ഹൈലിങ് ഫേം ലിഫ്റ്റ് തുടങ്ങി നിരവധി കമ്പനികളിൽ രാജകുമാരന് നിക്ഷപമുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ 5.2 ശതമാനം ഓഹരിയാണ് സൗദി രാജകുമാരന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്ക് (KHC) ട്വിറ്ററിൽ ഉള്ളത്. അതേസമയം മസ്കിനാവട്ടെ 9.2 ശതമാനം ഓഹരി ട്വിറ്ററിൽ നിലവിൽ ഉണ്ട് എന്നതാണ്. 43 ബില്യൺ ഡോളറിന് വാങ്ങാമെന്ന ഓഫറാണ് ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കില്‍ ഏറ്റെടുക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം എന്നത്. ഏപ്രിൽ നാലിന് ട്വിറ്ററിലെ മസ്കിന്റെ ഓഹരി 9.2 ശതമാനം ആയി ഉയരുകയും ചെയ്തിരുന്നു. അങ്ങനെ ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സിയുടെ ഓഹരിയുടെ നാലിരട്ടിയിലധികമാണ് മസ്‌ക് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha

























