ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അണിനിരന്ന് പേരക്കുട്ടികളും കുടുംബാംഗങ്ങളും; ചിത്രത്തിൽ ഒപ്പം കൂടിയത് കുടുംബത്തിലെ 24 കുട്ടികൾ, ഷെയ്ഖ് ഹംദാൻ പങ്കുവച്ച ചിത്രം വൈറലാകുന്നു

കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സമൂഹമാധ്യമത്തിൽ പങ്കിട്ട ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം നിരവധി പേരക്കുട്ടികളും കുടുംബാംഗങ്ങളും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.
ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ മധ്യഭാഗത്തായാണ് ഷെയ്ഖ് മുഹമ്മദ് സന്നിഹിതനായിരിക്കുന്നത്. ഇതോടൊപ്പം തന്നെ കുടുംബത്തിലെ 24 കുട്ടികളും അരികിലും മുന്നിലും പിന്നിലുമായുമുണ്ട്. പെരുന്നാൾ (ഈദ് അൽ ഫിത്ർ) ആഘോഷവേളയിൽ എടുത്തതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ, കുടുംബത്തിലെ ആൺകുട്ടികൾ അറബി പരമ്പരാഗത വേഷമായ കന്ദറ ധരിച്ച് പിറകിൽ നിൽക്കുന്നതായി കാണുവാൻ സാധിക്കും.
കൂടാതെ പെൺകുട്ടികൾ വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നുണ്ട്. ലളിതമായ അടിക്കുറിപ്പാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്: "#കുടുംബം" എന്നതാണ് അത്. കുടുംബത്തിലെ ഒട്ടേറെ മറ്റ് അംഗങ്ങളും ഇതേ ചിത്രം പങ്കുവച്ചിരിക്കുകയാണ്. എന്നാൽ ഷെയ്ഖ് ഹംദാൻ തന്റെ സമൂഹാമാധ്യമ പേജുകളിൽ ഇരട്ടക്കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് വളരെ അപൂർവമാണ്.
https://www.facebook.com/Malayalivartha

























