വിമാനത്താവളത്തില്‍ യാത്രക്കാരുടെ റെക്കോഡ് വര്‍ധന; 2019ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ യാത്രക്കാര്‍ ഈ വര്‍ഷം അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് അധികൃതർ...

ഇത്തവണ സമ്മര്‍ സീസണില്‍ കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ റെക്കോഡ് വര്‍ധന പ്രതീക്ഷിക്കുന്നതായി വ്യോമയാന വകുപ്പ്.തിരക്ക് നേരിടാന്‍ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയര്‍ലൈന്‍ കമ്ബനികളും പൂര്‍ണ സജ്ജമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനുതൊട്ടു മുമ്ബ് 2019ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ യാത്രക്കാര്‍ ഈ വര്‍ഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.സി.എ എയര്‍പോര്‍ട്ട് അഫയേഴ്‌സ് മേധാവി എന്‍ജിനീയര്‍ സാലിഹ് അല്‍ ഫദാഗി പറഞ്ഞു.
കുവൈത്തില്‍നിന്ന് ഓപറേറ്റ് ചെയ്യുന്ന 50 വിമാനക്കമ്ബനികളാണ് വേനല്‍ക്കാല ഷെഡ്യൂള്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 31 വരെയുള്ള ഷെഡ്യൂള്‍ ഡി.ജി.സി.എ അനുമതി നല്‍കിയിട്ടുണ്ട്. 300നും 350നും ഇടയില്‍ വിമാനങ്ങള്‍ ഇക്കാലയളവില്‍ കുവൈത്തിലേക്കും പുറത്തേക്കും സര്‍വിസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലെ ദേശീയദിന അവധി മുതല്‍തന്നെ വിമാനത്താവളത്തില്‍ കൃത്യമായ വര്‍ക്ക് പ്ലാന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. യാത്ര നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വിധം ചെക്കിങ് കൗണ്ടറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 47 പാസഞ്ചര്‍ എയര്‍ലൈന്‍സും മൂന്ന് കാര്‍ഗോ കമ്ബനികളുമാണ് കുവൈത്തില്‍നിന്ന് ഓപറേറ്റ് ചെയുന്നത്. നേരത്തേ കോവിഡ് പ്രതിസന്ധിയുടെ ഫലമായി വിമാനക്കമ്ബനികള്‍ നേരിട്ടിരുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും എന്‍ജിനീയര്‍ സാലേഹ് അല്‍ ഫദാഗി കൂട്ടിച്ചേര്‍ത്തു.വിമാനത്താവള സുരക്ഷ ബ്രിട്ടീഷ് കമ്ബനി അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായുള്ള പരിശോധനകള്‍ ബ്രിട്ടീഷ് ഡി.എഫ്.ടി ടീം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ഓഡിറ്റിങ് പൂര്‍ത്തിയാക്കി ഡി.ജി.സി.എക്കും ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ട് കൈമാറും. അന്തര്‍ദേശീയ നിലവാരത്തിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളാണ് ബാഗേജ് പരിശോധനക്കും മറ്റുമായി ഒരുക്കിയത്.
എല്ലാ വര്‍ഷവും അന്താരാഷ്ട്ര ഏജന്‍സികള്‍ സുരക്ഷാ ഓഡിറ്റിങ് നടത്താറുണ്ടെന്നും കുവൈത്ത് വിമാനത്താവളത്തിലെ സുരക്ഷ സജ്ജീകരണങ്ങളും ക്രമീകരണവും തൃപ്തികരമാണെന്നും ഡി.ജി.സി.എ എയര്‍പോര്‍ട്ട് അഫയേഴ്‌സ് മേധാവി എന്‍ജിനീയര്‍ സാലിഹ് അല്‍ ഫദാഗി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























