25 വർഷത്തിനിടെ ഇത് ആദ്യം!!! ജനജീവിതം ദുസ്സഹമാക്കി ഒരാഴ്ചയ്ക്കിടെ കുവൈത്തിനെ പൊടിയിൽ മുക്കിയ രണ്ടാമത്തെ മണൽക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിർത്തിവച്ചു, ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാത്തവിധം പൊടിപടലങ്ങൾ നിറഞ്ഞതോടെ മണിക്കൂറുകളോളം ഓഫിസിൽ തന്നെ കഴിച്ചുകൂട്ടി പ്രവാസികൾ

ഗൾഫ് രാഷ്ട്രങ്ങളെ നടുക്കി പൊടിക്കാറ്റ്. ഒരാഴ്ചയ്ക്കിടെ കുവൈത്തിനെ പൊടിയിൽ മുക്കിയ രണ്ടാമത്തെ മണൽക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ കുവൈത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്ര തുടർന്നത്.
എന്നുമാത്രമല്ല. ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാത്തവിധം പൊടിപടലങ്ങൾ നിറഞ്ഞതോടെ മണിക്കൂറുകളോളം ഓഫിസിൽ തന്നെ കഴിച്ചുകൂട്ടിയവരും ഉള്ളതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതം ദുഷ്കരമാക്കുകയുണ്ടായി. മുൻപിലുള്ള വാഹനം കാണാനാവാത്തവിധം പൊടിയിൽ മറഞ്ഞതോടെ ഒട്ടേറെ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്യുകയായിരുന്നു.
അങ്ങനെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയിൽ തന്നെ പലരും റോഡിനു വശങ്ങളിലേക്ക് പാർക്ക് ചെയ്തു വാഹനത്തിൽ തന്നെ ഇരിക്കുകയാണ് ചെയ്തത്. നിർമാണ മേഖലയുടെ പ്രവർത്തനവും പൂർണമായും നിർത്തിവച്ചു. രാവിലെ മുതൽ ആരംഭിച്ച പൊടിക്കാറ്റ് വൈകിട്ടോടെ ശക്തമാകുകയാണ് ചെയ്തത്. മണിക്കൂറിൽ 15–55 കി.മീ വേഗത്തിലായിരുന്നു പൊടിക്കാറ്റ് വീശിയത്. അർധരാത്രിയോടെ തന്നെ അത് മണിക്കൂറിൽ 40 കി.മീ ആയി കുറയുകയും ചെയ്തു. സമീപ കാലത്തെ ഏറ്റവും തീവ്രമായ മണൽ കാറ്റുകളിൽ ഒന്നാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
എന്നാൽ മേയ് മാസത്തിൽ ഇത്രയധികം മണൽക്കാറ്റ് രേഖപ്പെടുത്തുന്നത് 25 വർഷത്തിനിടെ ആദ്യമാണെന്ന് കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. മേയിൽ തുടക്കം മുതൽ ഇടയ്ക്കിടെ പൊടിക്കാറ്റ് വീശുന്നുണ്ടെങ്കിലും ഈ മാസം 16നും ഇന്നലെയുമായിരുന്നു ശക്തമായി മാറിയത്. 16ന് മണിക്കൂറിൽ 35 മുതൽ 50 കി.മീ വേഗത്തിലെത്തിയ പൊടിക്കാറ്റു മൂലം ദൂരക്കാഴ്ച 300 മീറ്ററായി കുറയുകയും ചെയ്തു. വിമാനത്താവളം, തുറമുഖം, സ്കൂൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























