ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ് . തൃത്താല ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 2000 പുതിയ സംരംഭങ്ങളുടെ പ്രഖ്യാപനവും സംരംഭക സംഗമവും നടന്നു.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ബ്രാൻഡായ കുടുംബശ്രീ ഇനം (കെ-ഇനം), പറമ്പിക്കുളം-വണ്ടാഴി മേഖലയിലെ ഗോത്രവർഗ സ്ത്രീകൾ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്ര ബ്രാൻഡായ ‘ട്രൈബാന്റ്’ എന്നിവയുടെ ജില്ലതല ലോഞ്ചും മന്ത്രി നിർവഹിക്കുകയും ചെയ്തു.
അതേസമയം മാറുന്ന വിപണിക്കനുസരിച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി വിശദീകരിക്കുകയും ചെയ്തു. പതിമുഖത്തിൽ നിന്ന് വേർതിരിച്ചെടുത്ത നിറമുപയോഗിച്ച് ഡൈ ചെയ്തെടുത്ത ഷർട്ട് ട്രൈബാൻഡ് മന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























