പ്രത്യേക അനുമതി വേണം; വിദേശികൾക്ക് മക്ക അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്, ഈവർഷത്തെ ഹജജ് കർമ്മം ചെയ്യുവാൻ അനുമതി ലഭിച്ചവർക്കും ഹജജ് കർമ്മം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മുതൽ മക്കയിൽ പ്രവേശനം നൽകും, അറിയേണ്ടത് ഇതൊക്കെ....

പ്രത്യേക അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്ക അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച മുതലാണ് വിലക്ക് നിലവിൽവന്നത് എന്നാണ് സൂചന. ഹജജ് സീസണിൽ ഇത്തരത്തിൽ സാധാരണയായി തന്നെ വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണയും വിലക്ക് നിലവിൽവന്നിരിക്കുന്നത്. ഹജജ് സീസണിൽ മക്കയിൽ പ്രവേശിക്കുന്നതിനുള്ള ഇലക്‌ട്രോണിക് അനുമതിപത്രമുള്ള വിദേശികൾക്ക് മാത്രമെ ഹജജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തിയാകും വരെ ഇനി മക്കയിലേക്കു പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അങ്ങനെ ജിദ്ദ അടക്കമുള്ള അടുത്ത പട്ടണങ്ങളിൽനിന്നും മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവേശന കവാടങ്ങളും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളും ഉണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ എത്തുവന്നവർക്ക് അനുമതിപത്രമുണ്ടോ എന്ന് ഇവിടങ്ങളിൽ നിന്ന് പരിശോധന നടത്തുവാൻ കൂടുതൽ സുരക്ഷാവിഭാഗത്തെ നിയോഗിക്കുകയും ചെയ്യുന്നതാണ്.
കൂടത്തെ ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഇലക്‌ട്രോണിക് അനുമതിപത്രത്തിുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി സൗദി പാസ്‌പോർട്ട് വിഭാഗം അറിയിക്കുകയും ചെയ്തുട്ടുണ്ട്. വിദേശികളായ വീട്ടുജോലിക്കാർ, മക്കയിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ, സീസൺ ജോലിക്കായി അനുമതിയുള്ളവർ, അജീറിൽ കരാർ ചെയ്ത കരാർ ജോലി0ാർ എന്നിവർക്കാണ് അനുമതിപത്രത്തിന് അപേക്ഷിക്കാൻ സാധിക്കുക. വീട്ടുജോലിക്കാർക്ക് അബ്ഷിർ പ്ലാറ്റ്ഫോം വഴിയും സ്ഥാപനങ്ങൾക്ക് മുഖീം വഴിയും അനുമതി നേടാനാകുന്നതാണ്.
അതേസമയം അനുമതിപത്രം ലഭിച്ചവർക്ക് മക്കാ അതിർത്തിക്കുള്ളിൽ പ്രവേശിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഈവർഷത്തെ ഹജജ് കർമ്മം ചെയ്യുവാൻ അനുമതി ലഭിച്ചവർക്കും ഹജജ് കർമ്മം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മുതൽ മക്കയിൽ പ്രവേശനം നൽകുകയും ചെയ്യുന്നതാണ്. ഹിജ്‌റ മാസമായ ദുൽ ഖഅദ് 15 വരെ ഉംറ കർമ്മത്തിന് അനുമതി ലഭിച്ചവർക്ക് ഉംറ കർമ്മം ചെയ്യാമെന്ന് ഹജജ് ഉംറ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























