Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം

‘അവരെന്നെ പറഞ്ഞു പറ്റിക്കുകയാ സാറേ, നാട്ടീപ്പോയി വന്നിട്ട് നാലര വർഷമായി. എങ്ങനെയെങ്കിലും എന്നെയൊന്ന് നാട്ടിലെത്തിക്കണം സാറേ. നാട്ടിൽ ഏകയായി കഴിയുന്ന രോഗിയായ ഭാര്യ എന്നേക്കാളും ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് എനിക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിത്തരാമോ...?’ കൈകൂപ്പി നിറകണ്ണുകളോടെ പ്രവാസി മലയാളി

27 MAY 2022 04:00 PM IST
മലയാളി വാര്‍ത്ത

കൈനിറയെ സ്വപ്നങ്ങളുമായാണ് പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തുന്നത്. എന്നാൽ പലപ്പോഴും കേൾക്കേണ്ടിവരുന്നത് കരളലിയിപ്പിക്കുന്ന വാർത്തകളാണ്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ വേദന പങ്കുവയ്ക്കുകയാണ് പ്രവാസി മലയാളി. ‘അവരെന്നെ പറഞ്ഞു പറ്റിക്കുകയാ സാറേ, നാട്ടീപ്പോയി വന്നിട്ട് നാലര വർഷമായി. എങ്ങനെയെങ്കിലും എന്നെയൊന്ന് നാട്ടിലെത്തിക്കണം സാറേ...’ ഒരു ആയുസ്സ് മുഴുവൻ പ്രവാസ ലോകത്ത് ചെലവഴിച്ച കൊല്ലം വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തെ ആയത്തിൽ സ്വദേശി ശശിധരന്റേതാണ് നൊമ്പരപ്പെടുത്തുന്ന ഈ വാക്കുകൾ..

വർഷങ്ങളോളമായി ജോലി ചെയ്ത സ്വകാര്യ കമ്പനി അധികൃതരുടെ അവഗണന മൂലം ദുബായ് അബു ഹായിലിലെ കുടുസ്സുമുറിയിൽ കഴിയുകയാണ്. ഒരു കണ്ണിന്റെ മാത്രം മങ്ങിയ വെളിച്ചത്തിൽ ജീവിക്കുന്ന ഈ 69കാരൻ പ്രമേഹരോഗി കൂടിയാണ്. രണ്ടുനേരം സ്വയം ഇൻസുലിൻ കുത്തിവച്ചുകൊണ്ടാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. നാട്ടിൽ പോയിട്ട് നാലരവർഷത്തോളമായ ഇദ്ദേഹത്തിന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നവരോടെല്ലാം ഒരേയൊരു അപേക്ഷ മാത്രമേയുള്ളൂ– ‘നാട്ടിൽ ഏകയായി കഴിയുന്ന രോഗിയായ ഭാര്യ എന്നേക്കാളും ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് എനിക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിത്തരാമോ’? എന്നതാണ് അത്.

അതേസമയം 15 വർഷത്തോളം ബഹ്റൈനില്‍ ജോലി ചെയ്ത ശേഷം 2000ൽ യുഎഇയിലെത്തിയ ശശിധരൻ ആറു വർഷത്തോളം ദുബായിലെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയുണ്ടായി. ഈ കമ്പനിയിലെ സെയിൽസ്മാനായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി ഖിസൈസ് എൻഎംസിക്കടുത്ത് ഓട്ടോമാറ്റിക് ബാരിയർ കമ്പനി ആരംഭിച്ചപ്പോൾ തന്നെ അയാളുടെ നിർബന്ധം കാരണം അവിടേയ്ക്ക് മാറുകയാണ് ചെയ്തത്. ഈ കമ്പനിയിലെ ഡ്രൈവറും ടെക്നീഷ്യനുമായി ജോലി ചെയ്യുകയായിരുന്നു ശശിധരൻ. മികച്ച രീതിയിൽ പ്രവർത്തിച്ചുവന്ന കമ്പനി വൈകാതെ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയുണ്ടായി. പ്രതിമാസ ശമ്പളം 1800 ദിർഹത്തിൽ തുടങ്ങി 3,100 ദിർഹത്തോളമെത്തിയിരുന്നു.

അങ്ങനെ ഇത്രയും കാലം ബഹ്റൈനിലും യുഎഇയിലുമായി കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചതെല്ലാം ഏതൊരു പ്രവാസിയെയും പോലെ തന്നെ മകന്റെയും മകളുടെയും വിദ്യാഭ്യാസത്തിനും വീട് നിർമിക്കാനും മകളുടെ വിവാഹത്തിനും ചെലവഴിക്കുകയുണ്ടായി. എന്നാൽ ഭാര്യയ്ക്ക് ചെലവിന് അയച്ചുകൊടുത്ത് സന്തുഷ്ട ജീവിതം നയിച്ചുവരുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. കഴിഞ്ഞ നാലു വർഷത്തോളമായി കമ്പനിയുടെ പ്രവർത്തനം താളംതെറ്റുകയും 2019 മുതൽ ശമ്പളം മുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ ആകെയുണ്ടായിരുന്ന 22 ജീവനക്കാരിൽ മിക്കവരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇതിൽ മലയാളികളെ കൂടാതെ തന്നെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശികളുമായിരുന്ന ഇവർക്കെല്ലാം നല്ലൊരു സംഖ്യ ശമ്പള കുടിശ്ശികയുണ്ടായിരുന്നു. കൂടാതെ, വർഷങ്ങളോളം ജോലി ചെയ്തെങ്കിലും യാതൊരു ആനൂകൂല്യങ്ങളും ലഭിക്കാതെ വെറുംകൈയോടെയാണ് മിക്കവരും മടങ്ങയിരുന്നത്. ശശിധരനും ഒരു ബംഗ്ലാദേശി ജീവനക്കാരനും മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളൂ. നിലവിൽ കമ്പനിയുടെ ഓഫീസ് ഖിസൈസിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ ചില മലയാളികൾ ജോലി ചെയ്യുകയുമാണ്. ശശിധരന്റെ പാസ്പോർട്ട് അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടര വർഷത്തോളമായി തന്നെ ശശിധരൻ ജോലിയോ ശമ്പളമോ ഇല്ലാതെയാണ് കഴിയുന്നത്. ഇപ്പോൾ 17,000 ത്തോളം ദിർഹമാണ് വേതനയിനത്തിൽ ലഭിക്കാനുള്ളത്.

അതേസമയം ഇതിനിടെ രണ്ടര വർഷം മുൻപ് വീസ കാലാവധിയും കഴിയുകയുണ്ടായി. വൈകാതെ കമ്പനി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞാണ് ഉടമ നാട്ടിലേക്ക് പോകാൻ അനുവദിക്കാത്തതെന്ന് ശശിധരൻ പരാതിപ്പെടുകയാണ്. കമ്പനിയിൽ ഏറ്റവുമധികം പ്രവർത്തന പരിചയമുള്ള താങ്കൾ പോയാൽ പിന്നീടൊരിക്കലും കരകയറ്റാനാകാത്തവിധം എല്ലാം നശിച്ചുപോകുമെന്നാണത്രെ അദ്ദേഹം മറുപടി നൽകുന്നത്. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി ജോലിയും വേതനവുമില്ലാത്ത അവസ്ഥ തുടരുകയാണ് ചെയ്യുന്നത്.

 

അങ്ങനെ പണമടക്കാത്തതിനാൽ തന്നെ നാട്ടിലെ വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ശശിധരന് പ്രമേഹം മൂർഛിച്ചപ്പോൾ കൃത്യമായി ചികിത്സിക്കാൻ പോലും സാധിച്ചിരുന്നില്ല. ഒരിക്കൽ കമ്പനി വാഹനം ഒാടിക്കുന്നതിനിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഭാഗ്യത്തിന് അപകടത്തിൽനിന്ന് രക്ഷപ്പെടുകയുമാണ് ചെയ്തത്.

തന്നെ വള്ളിയില്ലാതെ കെട്ടിയിട്ടിരിക്കുകയാണെന്നും കാഴ്ചശക്തിയില്ലാത്തതിനാൽ തൊഴിൽ വിഭാഗത്തിലോ ഇന്ത്യൻ കോൺസുലേറ്റിലോ ചെന്ന് പരാതി നൽകാൻ പോലും സാധിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. തന്നെ സഹായിക്കാൻ സന്മനസുള്ള സാമൂഹിക പ്രവർത്തകരെയും കാത്തിരിക്കുകയാണ് ശശിധരൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (5 minutes ago)

സത്യപ്രതിജ്ഞക്കിടെ ശ്രീലേഖ ഇറങ്ങിപ്പോയത് 'ആ കാരണത്താൽ'; ചടങ്ങിനിടെ സംഭവിച്ചത് മറ്റൊന്ന്..!  (11 minutes ago)

ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച  (15 minutes ago)

സുബ്രമണ്യന്റെ പേരിൽ കേസെടുത്തു അറസ്റ്റ് ചെയ്യാമെങ്കിൽ എന്തു കൊണ്ട് ഒരു മാസം മുമ്പെ രാജീവ്‌ ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല; ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (23 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട് ; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 40 പേർ അറസ്റ്റിൽ  (30 minutes ago)

എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആര്‍ ശ്രീലേഖയുടെ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്; ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി  (41 minutes ago)

ഗൂഗിള്‍ പേ ചെയ്യാന്‍ സാധിച്ചില്ല: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് രോഗിയായ യുവതിയെ രാത്രിയില്‍ ഇറക്കിവിട്ടു  (1 hour ago)

എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദം:വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്ന് മേയര്‍ വി. വി. രാജേഷ്  (1 hour ago)

എംഎല്‍എ വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട വിവാദം: ഓഫീസ് മാറിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് ആര്‍ ശ്രീലേഖ  (2 hours ago)

ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം  (3 hours ago)

ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (3 hours ago)

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (3 hours ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (4 hours ago)

Malayali Vartha Recommends