സാമൂഹിക സാമ്പത്തിക മേഖലക്ക് 130 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍; അല്‍ ബാറക പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍

പുതിയ നീക്കത്തിലേക്ക് ഒമാൻ. സാമൂഹിക സാമ്പത്തിക മേഖലക്ക് 130 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് ഒമാന്‍ സുല്‍ത്താന്‍ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. അല്‍ ബാറക പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് പ്രഖ്യാപിച്ചത്.
അതോടൊപ്പം തന്നെ 70 ദശലക്ഷം റിയാല്‍ നിലവിലെ പഞ്ചവത്സര പദ്ധതി കാലത്ത് പാര്‍പ്പിട നഗര വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള വീട് നിര്‍മാണ പദ്ധതികള്‍ക്കുള്ള സഹായമായാണ് നീക്കിവെച്ചത്.
അതായത് 450 റിയാലോ അതില്‍ താഴെയോ മാസ ശമ്പളമുള്ളവരുടെ പാര്‍പ്പിട വായ്പകളുടെ ബാക്കിസംഖ്യ എഴുതി തള്ളാനുള്ള മന്ത്രി സഭയുടെ തീരുമാനത്തിനും സുല്‍ത്താന്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. 2022 മേയ് -ആഗസ്റ്റ് കാലയളവില്‍ താമസ വിഭാഗത്തില്‍പെട്ടവരുടെ രണ്ടോ അതില്‍ കുറവോ അക്കൗണ്ടുകള്‍ക്ക് 15 ശതമാനം വൈദ്യുതി നിരക്കിളവ് നല്‍കാനുള്ള തീരുമാനത്തിനും അംഗീകാരം നല്‍കുകയുണ്ടായി. സാമൂഹിക സാമ്ബത്തിക മേഖലക്ക് 130 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് ഒമാന്‍ സുല്‍ത്താന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























