ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ കേരളസര്‍വകലാശാല മൂല്യനിര്‍ണയം ഡിജിറ്റലാക്കുന്നു...

ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ കേരളസര്‍വകലാശാല മൂല്യനിര്‍ണയം ഡിജിറ്റലാക്കുന്നു...
ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ കേരളസര്‍വകലാശാല മൂല്യനിര്‍ണയം ഡിജിറ്റലാക്കുന്നു. ഉത്തരക്കടലാസുകള്‍ പരീക്ഷാകേന്ദ്രത്തില്‍ തന്നെ സ്‌കാന്‍ ചെയ്ത് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യുകയും അദ്ധ്യാപകര്‍ ഡിജിറ്റലായി മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന സംവിധാനം ആറു മാസത്തിനകം നിലവില്‍ വരും.
കേന്ദ്രസ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ഇതിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു. 1.15 കോടിയാണ് ചെലവ്. റെക്കാഡ് വേഗത്തില്‍ മൂല്യനിര്‍ണയം നടത്താനാവുമെന്നതാണ് നേട്ടം. നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയിലും,, ഫാള്‍സ് നമ്പറിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലുമെത്തിച്ച് അദ്ധ്യാപകര്‍ക്ക് കൈമാറുകയാണ് .
മൂല്യനിര്‍ണയത്തിനു ശേഷം പേപ്പറുകള്‍ തിരിച്ചെത്തിച്ച് മാര്‍ക്ക് കൂട്ടിയെടുത്ത് ഫയലില്‍ രേഖപ്പെടുത്തും. ഉത്തരക്കടലാസുകള്‍ രണ്ടുവര്‍ഷം സൂക്ഷിക്കണം. ഡിജിറ്റലാവുന്നതോടെ, അദ്ധ്യാപകര്‍ക്ക് ഉത്തരക്കടലാസുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ലഭ്യമാവും.
സ്‌ക്രീനില്‍ തന്നെ മാര്‍ക്കിടാനുമാവും. പരീക്ഷ കഴിഞ്ഞാലുടന്‍ മൂല്യനിര്‍ണയം ആരംഭിക്കാനാവും. ഫല പ്രഖ്യാപനവും, പുനര്‍ മൂല്യനിര്‍ണയവും വേഗത്തിലാവും. കാര്യവട്ടത്തെ പഠനസ വകുപ്പുകളില്‍ പരീക്ഷിച്ച ശേഷം അഫിലിയേറ്റഡ് കോളേജുകളിലും ഡിജിറ്റല്‍ മൂല്യനിര്‍ണയം നടപ്പാക്കും.
ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം കോളേജുകളില്‍ ഒരുക്കും. ആറു മാസം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ച ശേഷം നശിപ്പിക്കും. ഒരു മാസവും രണ്ടു ദിവസവും എന്ന റെക്കാഡ് സമയത്തിലാണ് കഴിഞ്ഞ മാസം ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചത്. ഏപ്രില്‍ 22 നായിരുന്നു ആറാം സെമസ്റ്റര്‍ അവസാന പരീക്ഷ . മേയ് 25ന് ഫലം പ്രഖ്യാപിച്ചു.
ബി.എയ്ക്ക് 90.68 ശതമാനം,ബി കോമിന് 93.31 ശതമാനം, ബി.എസ്സിക്ക് 96.46 ശതമാനം എന്നിങ്ങനെയാണ് വിജയം.
"
https://www.facebook.com/Malayalivartha