യുഎഇയിൽ കനത്ത മഴ, വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്ച്ച, മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം

യുഎഇയിൽ കനത്ത മഴ തുടരുന്നു. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു.
പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. സ്കൂളുകളിൽ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.
ഇന്ന് പുലർച്ചെ അബുദാബിയിലും ദുബായിലും ഇടിമിന്നൽ അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha