സൗദിയിൽ വീണ്ടും കൂട്ട വധശിക്ഷ, മാതൃരാജ്യത്തെ ഒറ്റിക്കൊടുത്ത ഏഴ് പൗരൻമാരെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയരാക്കി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ തന്നെ കടുത്ത നടപടി സ്വീകരിക്കും. സൗദിയിൽ വീണ്ടും കൂട്ട വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ഭരണകൂടം. സൗദിയിൽ ഏഴു പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരിയായ റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവയ്ക്കുകയും സൗദി റോയല്‍ കോര്‍ട്ട് അനുമതി ഉത്തരവ് നല്‍കുകയും ചെയ്തിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ശിക്ഷക്ക് വിധേയരാക്കപ്പെട്ട പ്രതികൾ ഏഴുപേരും സൗദി പൗരന്മാരാണ്.
സൗദി പൗരന്മാരായ അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ്, അവദ് ബിന്‍ മുശ്ബിബ്, അബ്ദുല്ല ബിന്‍ ഹമദ്, മുഹമ്മദ് ബിന്‍ ഹദ്ദാദ്, അബ്ദുല്ല ബിന്‍ ഹാജിസ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. പ്രതികള്‍ തീവ്രവാദ സംഘങ്ങള്‍ രൂപീകരിക്കുകയും ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും രാജ്യത്തിന്റെ സ്ഥിരതയേയും സുരക്ഷയേും അപകടപ്പെടുത്തുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്തു. സമൂഹത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരതയും തകര്‍ക്കുകയും ദേശീയ ഐക്യം അപകടപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രക്തച്ചൊരിച്ചിലിന് ശ്രമിക്കുകയും തീവ്രവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തുവെന്നും തെളിഞ്ഞിരുന്നു. തുടർന്നായിരുന്നു നടപടി.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നാണ് സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു അഭിമുഖത്തിൽ വിയക്തമാക്കിയത്. 2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു.
കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്.
https://www.facebook.com/Malayalivartha