വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോഴഞ്ചേരി സ്വദേശി പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോഴഞ്ചേരി സ്വദേശി പിടിയിലായി. സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ സുരേഷ് ബാബുവിനെയാണ് പത്തനംതിട്ട പെരുെമ്പട്ടി പൊലീസ് പിടികൂടിയത്. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ വീസയാണ് ആദ്യ വാഗ്ദാനം. താല്‍പര്യം പ്രകടിപ്പിച്ചാല്‍ അടുത്തഘട്ടമെന്ന നിലയില്‍ ആരോഗ്യ പരിശോധനയ്ക്ക് തയ്യാറാകാനറിയിക്കും.
പരിശോധനച്ചെലവിനായി നാലായിരത്തിനും പതിനായിരത്തിനുമിടയില്‍ തുക ബാങ്കില്‍ നിക്ഷേപിക്കണം. തിരുവല്ല പന്തളം കുമ്പനാട് എന്നിവിടങ്ങളിലെ ദേശസാല്‍കൃത ബാങ്കിലെ സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. പണം നല്‍കിയവര്‍ക്ക് വിളി വന്നില്ലെന്ന് മാത്രമല്ല സുരേഷിന്റെ മൊബൈലില്‍ വിളിച്ചാല്‍ മറുപടി കിട്ടാത്ത സാഹചര്യമായി.
ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിയ്യാടിക്കലില്‍ നിന്ന് സുരേഷ് ബാബു പിടിയിലാകുന്നത്. അന്‍പതിലധികമാളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റ് ജില്ലകളിലേക്കും ഇയാളുടെ തട്ടിപ്പ് വ്യാപിച്ചിട്ടുള്ളതായും പരാതി ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha