കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചുണര്‍ത്തുന്ന കേരളോല്‍സവത്തിന് അബുദാബിയില്‍ അരങ്ങുണര്‍ന്നു

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരന്പര്യവും ഉയര്‍ത്തി അബുദാബിയില്‍ കേരളോല്‍സവത്തിന് അരങ്ങുണര്‍ന്നു. അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ കേരള സോഷ്യല്‍ സെന്ററിലാണ് കേരളോല്‍സവം അരങ്ങേറുന്നത്.
ജീവിതം തേടിയുള്ള പ്രവാസത്തിനിടയില്‍ മലയാളി പിറകിലുപേക്ഷിച്ച പോരേണ്ടി വന്ന ശീലങ്ങളും ഓര്‍മകളും തിരികെ നല്‍കുകയാണ് കേരളോല്‍സവം. ഗ്രാമത്തിലെ ഉല്‍സവ പറന്പുകളുടെ പ്രതീയുണര്‍ത്തുന്ന തരത്തിലാണ് വേദിയൊരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പരിച്ഛേദമായി തട്ടുകടകളും നാടന്‍ ചായക്കടകളുമെല്ലാം കേരളോല്‍സവ വേദിയില്‍ ഒരുക്കിയിരിക്കുന്നു. തനി നാടന്‍ ഭക്ഷണമാണ് ഈ കടകളിലെ പ്രധാന ഇനം. ഇലയടയും പിടിയും കോഴിക്കറിയും അടക്കമുള്ള വിഭവങ്ങള്‍ക്ക് വേണ്ടി തിക്കും തിരക്കുമായിരുന്നു.
കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ കാഴ്ച മലയാളികള്‍ക്ക് ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കു കൂടിയായിരുന്നു. ഒപ്പന, മാര്‍ഗം കളി, ഗാനമേള തുടങ്ങിയ ഇനങ്ങളാണ് ആസ്വാദകരെ ഏറെ ആകര്‍ഷിച്ചത്. ആയിരക്കണക്കിന് മലയാളികളാണ് രണ്ടു ദിവസത്തെ കേരളോല്‍സവത്തിന്റെ ഭാഗമാകാനെത്തിയത്. മലയാളികള്‍ക്ക് പുറമേ കേരളീയ വിഭവങ്ങളെ ഇഷ്ടപ്പെടുന്ന മറ്റുനാട്ടുകാരും ആഘോഷങ്ങള്‍ക്കെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha