യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് അധികനിരക്ക് ഈടാക്കുന്നത് നിരോധിച്ചു

യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് അധികനിരക്ക് ഈടാക്കുന്നത് നിരോധിച്ചു. ആദ്യഘട്ടത്തില്‍ മൂന്നു മേഖലകളില്‍ നടപ്പാക്കുന്ന നിയമം ഭാവിയില്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസം, ആരോഗ്യം, വ്യോമയാന ഗതാഗതം എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എടുത്തു കളഞ്ഞിരിക്കുന്നത്.
ഈ മാസം ഒന്നു മുതല്‍ ഇത് സംബന്ധിച്ച നിയമം നിലവില്‍ വന്നു. ഈ മേഖലകളില്‍ ക്രഡിറ്റ് കാര്‍ഡ് ഇടാപടുകള്‍ക്ക് ഒരുതരത്തിലുള്ള അധിക നിരക്കും ഈടാക്കാന്‍ പാടില്ല. ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ആകെ തുകയുടെ അഞ്ചു ശതമാനമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്കും സ്‌കൂള്‍ ഫീസ് അടക്കുന്നവര്‍ക്കുമാണ് ഈ നിയമത്തിന്റെ ഗുണം ഏറ്റവും അധികം ലഭിക്കുക.
ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കുന്ന ആശുപത്രി ബില്ലുകള്‍ക്കും സര്‍വീസ് ചാര്‍ജുണ്ടാകില്ല. കൂടുതല്‍ മേഖലകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന രണ്ടും മൂന്നും ഘട്ടങ്ങള്‍ ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha