അബൂദബി കിരീടാവകാശി ഇന്ന് ഡല്‍ഹിയിലെത്തും

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ന് ഡല്‍ഹിയിലത്തെും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
തീവ്രവാദത്തെ നേരിടുന്നതിനുള്ള കൂട്ടായ നീക്കം ശക്തിപ്പെടുത്തുന്നതും സൈനികേതര ആണവ മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള 16 കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെക്കും.
തീവ്രവാദ ബന്ധമുള്ളവരെ പിടികൂടുന്നതിന് ഇന്ത്യയിലെയും യു.എ.ഇയിലെയും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറും ഒപ്പുവെക്കും. കഴിഞ്ഞ ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 34 വര്‍ഷത്തിന് ശേഷം യു.എ.ഇയിലത്തെിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് അബൂദബി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha