നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പരസ്യകാര്‍ഡുകള്‍ വച്ചാല്‍ നിയമലംഘനമാണെന്ന് നഗരസഭ

വാഹനങ്ങളില്‍ പരസ്യ കാര്‍ഡുകള്‍ വയ്ക്കുന്നതു നിയമലംഘനമാണെന്ന് നഗരസഭ. നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഉഴിച്ചില്‍ കേന്ദ്രങ്ങളുടെ പരസ്യം വയ്ക്കുന്ന പ്രവണതയേറി. വ്യാപാര മേഖലകളിലും ജനവാസകേന്ദ്രങ്ങളിലും വാഹനം നിര്‍ത്തി തിരിച്ചെത്തുമ്പോഴേക്കും വിവിധ തിരുമ്മുചികില്‍സാ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ക്കൊണ്ട് വാഹനങ്ങള്‍ നിറയും. പരസ്യത്തിലെ വിവരങ്ങള്‍ പിന്തുടര്‍ന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
പരിശോധനയില്‍ 57 ഉഴിച്ചില്‍ കേന്ദ്രങ്ങളുടെ നിയമലംഘനങ്ങള്‍ പിടികൂടി. വ്യാപാര മേഖലകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായാണു നഗരസഭ പരിശോധനാ ക്യാംപെയിന്‍ സംഘടിപ്പിച്ചത്. അനധികൃത പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി ട്രാഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സീഫാഇ പറഞ്ഞു. ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമാക്കി എമിറേറ്റിനെ ഉയര്‍ത്തുന്ന യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണം.
ഇതിനായി വരും ദിവസങ്ങളിലും ശുചീകരണ ക്യാംപെയിനുകളും പരിശോധനയും തുടരും. വാഹനങ്ങളില്‍ കാര്‍ഡുകള്‍ പതിക്കുന്നവരെ നിരീക്ഷിച്ചു പിടികൂടും. ഇതിനായി പരിശോധനാ വിഭാഗത്തിനു രൂപം നല്‍കി. ദുബായ് പൊലീസ് സിഐഡി, സാമ്പത്തിക മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണു നടപടിയെടുക്കുക. നഹ്ദ, ഖിസൈസ്, റിഗ്ഗ, അബുഹൈല്‍ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടങ്ങി. അനധികൃതമായി പരസ്യക്കാര്‍ഡുകള്‍ വിതരണം ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് വിതരണത്തിനായി സൂക്ഷിച്ച 70 ലക്ഷം കാര്‍ഡുകളാണു പിടിച്ചെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha