റാസല്‍ഖൈമ വെയര്‍ഹൗസില്‍ വന്‍ അഗ്‌നിബാധ, ആളപായമില്ല

റാസല്‍ഖൈമ, അല്‍ ഗെയിലിലെ വെയര്‍ഹൗസില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ(12)യായിരുന്നു തീപിടിത്തം. വെയര്‍ഹൗസ് പൂര്‍ണമായും ചാരമായി. ഇതിനകത്തുണ്ടായിരുന്ന രാസപദാര്‍ഥങ്ങള്‍ കത്തിനശിച്ചതായി റാക് സിവില്‍ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.
ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് വിഭാഗമെത്തിയാണ് തീ അണച്ചത്. തൊട്ടടുത്ത വെയര്‍ഹൗസുകളിലേയ്ക്ക് തീ പടരാതിരിക്കാന്‍ തീവ്രശ്രമം നടത്തി. ഈ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും തൊട്ടടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അഗ്‌നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha