ഷാര്‍ജയില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് കര്‍ശ പരിശോധന

വഴിമുടക്കുന്ന സൈക്കിളുകള്‍ പിടിച്ചെടുക്കാന്‍ നഗരസഭയുടെ മിന്നല്‍ പരിശോധന. എമിറേറ്റിലെ വ്യവസായമേഖലകളും പ്രധാന പാതകളും സൂഖുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന പരിശോധനാ യജ്ഞത്തില്‍ റോഡ് നിയമങ്ങള്‍ പാലിക്കാതെ ഓടിച്ച 267 സൈക്കിളുകളാണു പിടിച്ചെടുത്തത്. റോഡ് നിയമങ്ങള്‍ ലംഘിച്ച സൈക്കിള്‍ സവാരിക്കാരും കുടുങ്ങി. വ്യവസായ മേഖലകള്‍ക്കു പുറമേ അല്‍നഹ്ദ, അല്‍വഹ്ദ എന്നിവിടങ്ങളിലും പരിശോധനയുണ്ടായിരുന്നു. ജോലി ആവശ്യാര്‍ഥവും മറ്റും സൈക്കിള്‍ സവാരി ശീലമാക്കിയവര്‍ നിയമങ്ങള്‍ പാലിക്കണം.
എതിര്‍ദിശയിലെ െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്ന സേഫ്റ്റി റിഫഌ്റ്റര്‍ ജാക്കറ്റ് ധരിക്കണം. ഇതു മറച്ചുവയ്ക്കുന്നത് അപകടങ്ങള്‍ക്കു കാരണമായതായി മുനിസിപ്പാലിറ്റി അസി. ഡയറക്ടര്‍ ഉമര്‍ അല്‍ ശാര്‍ജി അറിയിച്ചു. പ്രധാന പാതകളിലും നടപ്പാതകളിലും മാര്‍ഗതടസ്സമുണ്ടാക്കുംവിധം സൈക്കിളുകള്‍ നിര്‍ത്തിയിടുന്നതും വിലക്കി. വര്‍ഷങ്ങള്‍ പഴക്കമുള്ള സൈക്കിളുകള്‍ പലയിടങ്ങളിലുമുണ്ട്. പൊടിപിടിച്ചു നഗരഭംഗിക്കു കോട്ടം വരുത്തുന്ന നിലയിലാണിത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശോധനയ്ക്കാണു നഗരസഭ രൂപം നല്‍കിയതെന്ന് ഉമര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha