മദ്യലഹരിയില്‍ നടുറോഡില്‍ നടുറോഡില്‍ നൃത്തം ചെയ്ത യുവാവ് പോലീസ് പിടിയില്‍

കുവൈത്ത് സിറ്റിയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നടുറോഡില്‍ നൃത്തം ചെയ്യുകയും പൊലീസിനെ മര്‍ദ്ദിയ്ക്കുകയും ചെയ്ത യുവാവ് പിടിയില്‍. പൈജാമ (അയഞ്ഞ നിശാവസ്ത്രം) മാത്രം ധരിച്ച യുവാവാണ് കുവൈത്തിലെ തിരക്കേറിയ ഒരു റോഡില്‍ കാറിന് മുകളില്‍ കയറി നൃത്തം ചെയ്തത്. യുവാവിന്റെ നൃത്തം അതിരുവിട്ടപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. യുവാവാകട്ടേ നിലത്തിറങ്ങിയ ശേഷം പൊലീസിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. പിന്നീട് 'നൃത്തം' പൊലീസുകാരനിട്ടായിരുന്നു. തലങ്ങും വിലങ്ങും പൊലീസിനെ ചവിട്ടി.
ഇതിനിടെ ചില വഴിയാത്രക്കാരും യുവാവിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. തന്നെ പിടിയ്ക്കാന്‍ വന്നവര്‍ക്കൊക്കെ പൊതിരെ തല്ലുകൊടുത്താണ് യുവാവ് വിട്ടത്. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു ഇയാള്‍. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന അവസ്ഥയായപ്പോള്‍ ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം പകച്ചുപോയെങ്കിലും പൊലീസ് പിന്നാലെയെത്തി യുവാവിനെ പിടികൂടി. വഴിയാത്രക്കാരും പൊലീസിനെ സഹായിച്ചതോടെ 'ഡാന്‍സുകാരന്‍' വളരെ വേഗം പിടിയിലായി.പിടിയിലായ യുവാവ് ജോര്‍ദാനിയക്കാരനാണെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha