ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു, 14 പേര്‍ക്ക് ഗുരുതര പരുക്ക്

ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ മലയാളികളോ ഇന്ത്യക്കാരോ ഉള്‍പ്പെട്ടതായി ഇതുവരെ അറിവില്ല. പാക്കിസ്ഥാന്‍ സ്വദേശികളാണ് മരിച്ചവരില്‍ കൂടുതലുമെന്നാണ് പ്രാഥമിക വിവരം.
ബസും ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മസ്‌കത്തില്‍ നിന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ അകലെ ഫഹൂദ് ഇബ്രി റോഡില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനങ്ങള്‍ നിശേഷം തകര്‍ന്നു. ഒമാനിലെ എണ്ണ ഖനന മേഖലയാണ് ഫഹൂദ്. ഇവിടെ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha