ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്കുകളില്‍ വര്‍ദ്ധനവ്

ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്കുകള്‍ കൂട്ടി. റോഡരികിലെ പാര്‍ക്കിങ്, പ്രത്യേക പാര്‍ക്കിങ് മേഖലകള്‍ എന്നിവിടങ്ങളില്‍ വര്‍ധനയുണ്ടാകും. മറ്റിടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
എമിറേറ്റിലെ 30,000 പാര്‍ക്കിങ് ലോട്ടുകളില്‍ വര്‍ധന ബാധകമാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവില്‍ വ്യക്തമാക്കി. റോഡരികിലെ പാര്‍ക്കിങ്ങുകളില്‍ അര മണിക്കൂറിന് രണ്ടു ദിഹമാക്കി. നിലവില്‍ ഒരു മണിക്കൂറിനാണ് ഇത്രയും ഈടാക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് നാലു ദിര്‍ഹം, രണ്ടു മണിക്കൂറിന് എട്ടു ദിര്‍ഹം, മൂന്നു മണിക്കൂറിന് 12 ദിര്‍ഹം, നാലു മണിക്കൂറിന് 16 ദിര്‍ഹം എന്നിങ്ങനെയാക്കി. പാര്‍ക്കിങ് ലോട്ടുകളില്‍ മണിക്കൂറിന് മൂന്നു ദിര്‍ഹം, രണ്ടു മണിക്കൂറിന് ആറു ദിര്‍ഹം, മൂന്നു മണിക്കൂറിന് എട്ടു ദിര്‍ഹം, നാലു മണിക്കൂറിന് 12 ദിര്‍ഹം, അഞ്ചു മണിക്കൂറിന് 15 ദിര്‍ഹം, 24 മണിക്കൂറിന് 20 ദിര്‍ഹം എന്നിങ്ങനെയാണു പുതിയ നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha