വിസാ റാക്കറ്റിന് ഇരയായ മൂന്ന് മലയാളികള്‍ സൗദിയില്‍ നിന്നും മടങ്ങാന്‍ വഴി തേടുന്നു

വിസാ റാക്കറ്റിന് ഇരയായി മരുഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ സൗദിയില്‍ നിന്നും മടങ്ങാന്‍ വഴി തേടുന്നു. സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് കോഴിക്കോട് നിന്നും യാത്ര തിരിച്ച മൂന്ന് യുവാക്കളില്‍ രണ്ടു പേരാണ് മരുഭൂമിയിലെ ദുരിതക്കയത്തില്‍ അകപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കോഴിക്കോട് കായണ്ണ കോളനി മുക്കം സ്വദേശി ജ്യോതിഷ്, സന്തോഷ്, അവിടനല്ലൂര്‍ പാത്തിപ്പാറ ഗിരീഷ് എന്നീ യുവാക്കളാണ് കഴിഞ്ഞ ഫെബ്രുവരി 29 ന് മുംബൈയില്‍ നിന്നും ബഹ്‌റിന്‍ വഴി സൗദിയില്‍ എത്തിയത്. ഒരു ഹൈദരാബാദ് സ്വദേശികളാണ് ഇവരെ സൗദിയില്‍ എത്തിച്ചത്. എന്നാല്‍ സന്തോഷിന് ഒരു വര്‍ക്ക്‌ഷോപ്പില്‍ ജോലി കിട്ടി. എന്നാല്‍ ജ്യോതിഷിനെയും ഗിരീഷിനെയും അവിടെ നിന്നും രണ്ടു നാട്ടുകാര്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവരാണ് പിന്നീട് കെണിയിലായത്.
മരുഭൂമിയില്‍ ആട്ടിടയന്മാരായി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായതോടെ ഇവര്‍ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു. വിസയ്ക്കായി ഒന്നേകാല്‍ ലക്ഷം വീതം മൂവരില്‍ നിന്നും ഇടാക്കിയ ഹൈദരാബാദ് സ്വദേശി മൂവരെയും അഫര്‍ല്‍ ബാതിനില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ജ്യോതീഷിനേയും ഗിരീഷിനേയും കയ്യേറ്റവര്‍ കിലോമീറ്റര്‍ അകലേക്ക് കൊണ്ടുപോകുകയായിരുന്നു.
അഫറില്‍ബാതിനില്‍ നിന്നും നൂറ്റമ്പത് കിലോമീറ്ററെങ്കിലും അകലം വരും ഇവര്‍ ആടു മേയ്ക്കുന്ന ജോലി ചെയ്യുന്ന മരുഭൂമിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇവരെ നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷനിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. പ്രവാസി സംഘവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha