ഖത്തറിലെ മലയാളി ബാലന്റെ മരണം; കിന്റര്‍ഗാര്‍ഡന്‍ ബസ് അപകടത്തില്‍ പെട്ട് മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളുടെ മകന്‍

ഗള്‍ഫ് ഇപ്പോള്‍ റോഡപകടങ്ങളുടെ സ്വന്തം നാടായി മാറുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് സ്്വദേശികളായ മൂന്ന് യുവാക്കള്‍ ഖത്തറില്‍ മരിച്ചത്. ഖത്തറിലെ മലയാളി സമൂഹത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച മലയാളി ബാലന്റെ മരണം. യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോയ പിഞ്ചുമകന്റെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാവാതെ കഴിയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലി ചെയ്യുന്ന തിരുവല്ലക്കാരനായ ഷാജിയുടെയും റുമൈല ആശുപത്രിയില്‍ നഴ്‌സായ റീനയുടെയും രണ്ടാമത്തെ മകനാണ് മരിച്ച എയ്ഡന്‍. ഹിലാലിലെ സര്‍വോദയ സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാനാണ് ഇന്നലെ അല്‍ മിസ്‌നദിന് സമീപം അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മിനി ബസ് ലാന്റ് ക്രൂയിസറുമായി ഇടിച്ച് മറിയുകയായിരുന്നു. റയ്യാന്‍ ഭാഗത്ത് അല്‍മിസ്്‌നദിന് സമീപം ഉച്ചയ്ക്ക് മുമ്പാണ് അപകടം. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതില്‍ നാല് കുട്ടികളുടെ പരിക്ക് സാരമാണ്.
സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഇന്നലെ ഉച്ചയോടെ പരന്നത് പല രക്ഷിതാക്കളെയും പരിഭ്രാന്തിയിലാഴ്ത്തുകയായിരുന്നു. കുട്ടികളെ സ്വീകരിക്കാനായി റോഡില്‍ കാത്തിരുന്ന പല അമ്മമാരും സമയം കഴിഞ്ഞിട്ടും വരാതായതോടെ ആശങ്ക ഇരട്ടിച്ചു. ഒടുവില്‍ മറ്റൊരു വാഹനത്തിലെത്തിയ അധികൃതര്‍ നേരിട്ട് തന്നെ അപകടവിവരം അറിയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha