ദുബായില്‍ ടാക്‌സികളുടെ വേഗപരിധിക്ക് നിയന്ത്രണമേര്‍പ്പെടുത്തി

ടാക്‌സി വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിച്ചതായി ആര്‍ടിഎ. സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ മറികടക്കാന്‍ പാടില്ലെന്നാണു നിയമം. ദുബായിലെ ടാക്‌സികളുടെ വേഗപരിധി വാഹനത്തിലെ സാങ്കേതിക സംവിധാനത്തിലൂടെ നിജപ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ടിഎ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് എക്‌സി.ഡയറ്കടര്‍ അബ്ദുല്ല യൂസുഫ് ആലുഅലി അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആണ് അനുവദിക്കപ്പെട്ട പരമാവധി വേഗം. റോഡുകള്‍ക്ക് അനുസരിച്ചാണ് ഇതു ഘടിപ്പിച്ചിട്ടുള്ളത്. സര്‍വീസ് നടത്തുന്ന 9498 ടാക്‌സികളിലും ഈ സംവിധാനത്തിലൂടെയാണു വാഹനവേഗം നിയന്ത്രിക്കുന്നത്.
ഇതു ലംഘിക്കാന്‍ ടാക്‌സി െ്രെഡവര്‍മാര്‍ക്കു സാധിക്കില്ല. പല തലങ്ങളില്‍നിന്നുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണു വേഗപ്പൂട്ടു യന്ത്രങ്ങള്‍ ഘടിപ്പിച്ചതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. അനിയന്ത്രിത വേഗം അപകടങ്ങള്‍ക്കു കാരണമായിരുന്നു. സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതോടെ ഇത്തരം പരാതികള്‍ കുറഞ്ഞിട്ടുണ്ട്. ഓരോ റോഡിലെയും വേഗപരിധി പാലിച്ചു വാഹനമോടിക്കാന്‍ പ്രാപ്തരാക്കുന്ന സുരക്ഷാപദ്ധതി 2014 മധ്യത്തോടെയാണ് ആരംഭിച്ചത്. പരിധിലംഘിച്ചോടിക്കുന്നവര്‍ക്കു വേഗം കുറയ്ക്കാന്‍ 60 സെക്കന്‍ഡ് സമയം അനുവദിക്കുന്ന രീതിയിലാണു വേഗനിയന്ത്രണം. വാഹനത്തില്‍നിന്നുള്ള മുന്നറിയിപ്പ് അവഗണിച്ചു വേഗം കുറയ്ക്കാത്തവര്‍ക്കു ശബ്ദസന്ദേശം ലഭിക്കും.
ഇതും മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ നിയമലംഘനം രേഖപ്പെടുത്തും. വേഗനിയന്ത്രണ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ അടുത്തമാസത്തോടെ അവസാനിക്കും. ഈ സമയപരിധിക്കു മുന്‍പു വാഹനങ്ങളില്‍ വേഗനിയന്ത്രണസംവിധാനമില്ലെങ്കില്‍ ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കാനാകില്ല. വേഗപ്പൂട്ടുകള്‍ ഘടിപ്പിക്കുന്നതുവരെ ഇവ സര്‍വീസ് നടത്തുന്നതു തടയും. അതിവേഗ പാതകളില്‍ മണിക്കൂറില്‍ 140 വരെ ഓടിക്കാന്‍ അനുമതിയുണ്ട്. ടാക്‌സിവാഹനങ്ങളുടെ വേഗം ഈ പരിധിയില്‍ എത്തുന്നതിനു മുന്‍പേ മുന്നറിയിപ്പു നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha