വിമാനത്താവളങ്ങളില്‍ ഇ-ഗേറ്റ് സേവനവുമായി യുഎഇ

യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് യാത്ര സമ്മാനിക്കാന്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സേവനവുമായി യുഎഇ. ഇതുവരെ 15 ലക്ഷം പേര്‍ പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ കാര്യക്ഷമമവും ലളിതവുമാക്കുന്നതാണ് ഇ-ഗേറ്റുകള്‍. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ സ്വന്തമായി വിമാനത്താവള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ഇ-കവാടങ്ങളെ ജനകീയമാക്കുന്നത്. ഏഴു സെക്കന്റുകള്‍ക്കകം പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണ് ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഇലക്‌ട്രോണിക് ഗേറ്റുകള്‍ കുറ്റമറ്റതാക്കിയത്. നിലവില്‍ അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലാണ് ഇ-ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ സംവിധാനം ഇതര വിമാനത്താവളങ്ങിലും വൈകാതെ നടപ്പാക്കും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുഗമമായ യാത്രയ്ക്ക് സാധ്യമാകും വിധത്തിലാണ് ഇഗേറ്റ് സ്ഥാപിക്കുന്നത്. പാസ്‌പോര്‍ട്ട്, നേത്രാടയാള പരിശോധനകള്‍ ഒരേസമയം കഴിഞ്ഞ് യാത്രക്കാരന് ഇഗേറ്റ് കടക്കാനാകും. ചെക്ക്ഇന്‍ നടപടികളുമായി ബന്ധിപ്പിച്ചതിനാല്‍ സമയ നഷ്ടമുണ്ടാകുന്നില്ല. കൂടുതല്‍ ആളുകള്‍ ഒന്നിച്ചു വന്നാലും അവരുടെ മുഖം വ്യക്തമായി പതിയുംവിധത്തില്‍ അതിസൂക്ഷമമായാണ് ഇഗേറ്റുകളുടെ ക്രമീകരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha