സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിമാസം ചെക്ക് പോസ്റ്റില്‍ പിടിച്ചെടുത്തു

സൗദിയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിമാസം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കസ്റ്റംസ് പിടിച്ചെടുത്തു. സൗദിയില്‍ കര്‍ശന വിലക്കാണ് പന്നിമാംസത്തിന്നുള്ളത്. യുഎഇ, സൗദി അതിര്‍ത്തിയായ ബത്ഹയില്‍ കസ്റ്റംസ് അധികൃതരാണ് പന്നിമാംസം പിടിച്ചെടുത്തത്.
യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരുകയായിരുന്ന ട്രക്കില്‍ മറ്റ് സാധനങ്ങളോടൊപ്പം വച്ചിരുന്ന റഫ്രിജറേറ്ററിലാണ് പന്നി മാസം കണ്ടെത്തിയത്. 54 കിലോ ഗ്രാം പന്നി മാസം കണ്ടെത്തിയത്. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha