ദുബായിലെ അജ്മാനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം

യുഎഇയിലെ അജ്മാനിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ അല്‍ സവന്‍ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. മൂവായിരം പാര്‍പ്പിടങ്ങളുള്ള കെട്ടിടമാണ് അല്‍ സാവന്‍.
കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ ദുബായില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായിരുന്നു. അഡ്രസ് എന്ന ഹോട്ടലിലായിരുന്നു തീപിടിത്തമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha