എട്ടു വര്‍ഷത്തിനുശേഷം റാസല്‍ഖൈമ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചു

എട്ടു വര്‍ഷത്തിനു ശേഷം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചു. കോഴിക്കോട്ടുനിന്നുള്ള ഐഎക്‌സ് 331 വിമാനം നിറയെ യാത്രക്കാരുമായി ഉച്ചയ്ക്ക് 2.35നാണ് റാസല്‍ഖൈമയില്‍ ഇറങ്ങിയത്. റാസല്‍ഖൈമ വിമാനത്താവളത്തിലെ അസൌകര്യം കാരണം 2007ല്‍ നിര്‍ത്തിവച്ച എയര്‍ ഇന്ത്യാ സേവനമാണ് എക്‌സ്പ്രസിലൂടെ പുനരാരംഭിച്ചത്. നിറയെ യാത്രക്കാരുമായാണ് കന്നി വിമാനം 3.20ന് റാസല്‍ഖൈമയില്‍നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 10.40ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ഐഎക്‌സ് 331 വിമാനം അല്‍ഐന്‍ വഴി യുഎഇ സമയം ഉച്ചയ്ക്ക് 2.35ന് റാസല്‍ഖൈമയിലെത്തും. തുടര്‍ന്ന് 3.20ന് പുറപ്പെടുന്ന ഐഎക്‌സ് 332 വിമാനം ഇന്ത്യന്‍ സമയം രാത്രി 8.40ന് കോഴിക്കോട്ടെത്തും. ബുധന്‍, ശനി ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ഐഎക്‌സ് 335 വിമാനം ഉച്ചയ്ക്ക് 1.05ന് നേരിട്ട് റാസല്‍ഖൈമയിലെത്തും. ഇതേദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ഐഎക്‌സ് 336 വിമാനം അല്‍ഐന്‍ വഴി രാത്രി 8.40ന് കോഴിക്കോട്ടെത്തും.
ഏപ്രില്‍ നാലിനു മുന്‍പ് ടിക്കറ്റെടുത്ത് ജൂണ്‍ 15നിടയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 369 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നല്‍കുന്നുണ്ട്. ജൂണ്‍ മുതല്‍ റാസല്‍ഖൈമ. ഡല്‍ഹി സെക്ടറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം അല്‍ഐനിലിറക്കേണ്ട യാത്രക്കാരെ റാസല്‍ഖൈമയിലിറക്കിയത് കന്നി സേവനത്തിലെ കല്ലുകടിയായി. ശക്തമായ പൊടിക്കാറ്റ് മൂലമാണ് അല്‍ഐനില്‍ വിമാനം ഇറക്കാന്‍ കഴിയാതിരുന്നതെന്നും യാത്രക്കാരെ രണ്ടു ബസുകളിലായി അല്‍ഐനിലെത്തിച്ചതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha