പെണ്‍കുട്ടിയുടെ കാറില്‍ അനാവശ്യം എഴുതിയ യുവാവിന് തടവ് ശിക്ഷ

ഡേറ്റിംഗ് എന്ന വാക്കിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ചില ബോളിവുഡ് താരങ്ങളൊക്കെ ഡേറ്റിംഗില്‍ ആണെന്ന് കേട്ടിട്ടില്ലേ. ഗോസിപ്പ് കോളങ്ങളിലാകും ഈ വാക്ക് ഏറ്റവും അധികം ഉപയോഗിയ്ക്കുകയെന്ന് തോന്നുന്നു. കുവൈത്തിയായ ഒരു യുവാവ് തനിയ്ക്ക് ഇഷ്ടം തോന്നിയ ഒരു പെണ്‍കുട്ടിയുടെ കാറില്‍ നല്ല കുവൈത്തി ഭാഷയില്‍ ഡേറ്റിംഗ് എന്ന് എഴുതി വച്ചു.
ഇനി ഒരു അറബി വാക്ക് പോലും എഴുതാന്‍ ആ യുവാവിന് ധൈര്യം ഉണ്ടാകുമോ എന്നറിയില്ല. ആളിപ്പോള്‍ ജയിലിലാണ്. ഡേറ്റിംഗ് എന്ന വാക്ക് എഴുതുമ്‌ബോള്‍ നാല് മാസം തനിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് യുവാവ് തീരെ പ്രതീക്ഷിച്ചിട്ടില്ല.
കാറില്‍ എഴുതിയ യുവാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അങ്ങനെ പ്രണയം വേറിട്ട രീതിയില്‍ പറഞ്ഞ യുവാവ് പൊലീസ് പിടിയിലാവുകയും ചെയ്തു . കൊടുത്ത ശിക്ഷ കുറഞ്ഞ് പോയെന്നും കൂടുതല്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്നും പരാതിക്കാരി പറയുന്നു . ശിക്ഷ മാത്രമല്ല 5000 കുവൈത്തി ദിനാര്‍ പിഴ അടയ്ക്കുകയും വേണം യുവാവ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha