സൗദി അറേബ്യയില്‍ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് വിസ നിര്‍ത്തലാക്കി

സൗദി അറേബ്യയില്‍ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് തൊഴില്‍ മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ഈ മേഖലയില്‍ സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിമോസിന്‍ (ടാക്‌സി സര്‍വീസ്) കമ്പനികളിലേക്കുളള വിദേശികള്‍ക്കുളള വിസ നിര്‍ത്തിയത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ സൗദി വത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുളള പുതിയ സംവിധാനം നടപ്പാക്കുന്നതിന് തൊഴില്‍ ,ഗതാഗത മന്ത്രാലയങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാര്‍ പ്രകാരം ലിമോസിന്‍ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഡ്രൈവര്‍ വിസ അനുവദിക്കുകയില്ല.
മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നതിന്റെ തൊട്ട് പുറകേയുളള ഈ തീരമാനം വന്നിരിക്കുന്നത്.സ്വദേശി വത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha