ജിദ്ദയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നാലു മണിക്കൂര്‍ മുമ്പ് എത്തിയവര്‍ക്കു മാത്രമേ യാത്ര അനുവദിക്കുകയുളൂളവെന്ന് അധികൃതര്‍

നാലു മണിക്കൂര്‍ മുമ്പെത്തുന്ന യാത്രക്കാരെ മാത്രമേ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നു അധികൃതര്‍ അറിയിച്ചു. എന്നാല്‍, കുട്ടികള്‍, പരസഹായം വേണ്ടവര്‍, വയോധികര്‍ എന്നിവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇത്തരം യാത്രക്കാരെ ഒരാള്‍ക്ക് സഹായിക്കാം.
അതേസമയം, വിമാനത്താവളത്തില്‍ അല്‍ മുസാഫിരീന്‍ സംവിധാനത്തിന് അംഗീകാരമായി. നേരത്തെ പെരുനാള്‍ ദിനങ്ങളില്‍ നടത്തിയ പരീക്ഷണം വിജയമായതിനെ തുടര്‍ന്നാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്‍കിയത്. യാത്രാ സമയത്തിന് വളരെ മുന്‍പേ യാത്രക്കാര്‍ ലോഞ്ചില്‍ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാന്‍ ഈ സംവിധാനം സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പലപ്പോഴും മൂന്നിരട്ടിയോളം യാത്രക്കാരാണ് ലോഞ്ചിലെത്തുന്നത്.
അല്‍ മുസാഫിരീന്‍ സംവിധാനം വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് സഹായകമാകുമെന്നും പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങള്‍ കുറയാന്‍ വഴിയൊരുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha