ദുബായിലെ മറീനയില്‍ ആഡംബര ഫ്‌ലാറ്റില്‍ വന്‍ അഗ്‌നിബാധ, നിരവധി നാശനഷ്ടം;ആളപായമില്ല

ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ വിദേശികള്‍ താമസിക്കുന്ന ആഡംബര മേഖലയായ മറീനയിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നുമണിയോടെ 76 നിലകളുള്ള സുലഫ കെട്ടിടത്തിന്റെ 35 ആമത്തെ നിലയിലാണ് തീ പിടിച്ചത്. ബാല്‍ക്കണിയുടെ ഭാഗത്തു തീ പിടിച്ചതിനാല്‍ പുറത്തേക്കു വ്യാപിച്ച തീ നിമിഷ നേരം കൊണ്ട് മറ്റു നിലകളിലേക്കു പടര്‍ന്നു പിടിക്കുകയായിരിരുന്നു. പുറത്തുണ്ടായ ഭീകരമായ കാറ്റും തീ പെട്ടെന്നു മുകളിലത്തെ നിലകളിലേക്കു വ്യാപിക്കുന്നതിനു കാരണമായി.
288 മീറ്റര്‍ ഉയരമുള്ള സുലഫ ടവര്‍ ദുബായിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണ്. ആംബുലന്‍സുകളും അല്‍ മര്‍സ, അല്‍ ബര്‍ഷ, റാഷിദിയ, കരാമ എന്നിവിടങ്ങളില്‍നിന്നുള്ള സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ഉടന്‍ സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ കൊണ്ട് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി.
ലഭ്യമായ പ്രാഥമീക വിവരത്തെ ആളപായമൊന്നും റിപ്പോര്‍ട് ചെയ്തില്ലെങ്കിലും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി നിവാസികള്‍ അറിയിച്ചു. ഫ്‌ലാറ്റുകളിലെ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. മുകളിലത്തെ നിലകളില്‍ നിന്നും തീപിടിച്ച പല വസ്തുക്കളും താഴേക്ക് വീണതിനാല്‍ പ്രേദേശത്ത് കൂടിയുള്ള ഗതാഗതത്തിനു തടസം നേരിട്ടു.നേരത്തെ അഡ്രസ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ പുതുവല്‍സര രാത്രിയില്‍ ഉണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കെട്ടിട നിര്‍മാണത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. സിവില്‍ ഡിഫന്‍സിന്റെയും മുനിസിപ്പാലിറ്റിയുടെയും അംഗീകാരമില്ലാത്ത കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍പന നടത്തിയാല്‍ നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു എല്ലാ വര്‍ഷവും സിവില്‍ ഡിഫെന്‍സില്‍ നിന്നു എന്‍ഒസി വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha