റിയാദില്‍ ഹൗസ് മെയ്ഡയി ജോലി ചെയ്തിരുന്ന യുവതി ജോലി സ്ഥലത്തെ ഫ്‌ളാറ്റില്‍ ആത്മഹത്യാ ചെയ്തു

ആലപ്പുഴ മാന്നാര്‍ പാവൂര്‍ക്കര സ്വദേശി മുര്‍ത്തിട്ട കണ്ണന്‍ പടവില്‍ അംബുജാക്ഷന്റെ ഭാര്യ സ്മിത (34) ഹൗസ് മെയ്ഡായി ജോലി ചെയ്തിരുന്ന റിയാദ് മഅ്ദര്‍ ഡിസ്ട്രിക്റ്റിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ ആത്മഹത്യചെയ്തു. ആലപ്പൂഴ ചേപ്പാട് സ്വദേശി മോനിയുടെയും ഭാര്യയുടെയും ഫ്‌ളാറ്റിലാണ് സ്മിത ഹൗസ് മെയ്ഡായി ജോലി ചെയ്തിരുന്നത്.
നാലുവയസുള്ള ആണ്‍കുട്ടിയെ നോക്കാനാണ് ഒമ്പത് മാസം മുമ്പ് ഹൗസ് മെയ്ഡ് വിസയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ മോനിയും കിങ് ഫൈസല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഭാര്യയും സ്മിതയെ കൊണ്ടുവന്നത്. മോനിയുടെ അമ്മയും സ്മിതയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. പതിവുപോലെ ഉണര്‍ന്ന അമ്മ സമീപത്തെ കട്ടിലില്‍ സ്മിതയെ കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് സന്ദര്‍ശക മുറിയില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക കുറ്റന്വേഷണ വിഭാഗമടക്കം വന്‍ പൊലീസ് സംഘം എത്തി മൃതദേഹം അഴിച്ചിറക്കി ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആത്മഹത്യ ചെയ്യുവാനുണ്ടായ കാരണം ഇത് വരെ വ്യക്തമല്ല. വീട് വെച്ചതിന്റെ കടബാധ്യത തീര്‍ക്കാനാണ് സ്മിത ഹൗസ് മെയ്ഡായി ജോലിക്കു റിയാദില്‍ എത്തിയത്. പ്‌ളസ്ടു വിദ്യാര്‍ഥിനിയായ ആവണി, പത്താം ക്‌ളാസ് വിദ്യാര്‍ഥിയായ അമ്പാടി എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ടിയുള്ള പൊലീസ് ക്‌ളിയറന്‍സ് രേഖ ഞായറാഴ്ച നല്‍കാമെന്ന് പൊലീസ് അറിയിച്ചതായി ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജ്ജാദ് ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha