കുവൈറ്റില്‍ ഇ വിസ നിലവില്‍ വന്നു

കുവൈറ്റില്‍ ഇ വിസ സംവിധാനം ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖലീദ് അല്‍ അഹമ്മദ് അല്‍ സാബ ഉല്‍ഘാടനം ചെയ്തു. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ ആണ് ഇലക്ട്രോണിക് വീസ ഉദ്ഘാടനം നടന്നത് .അപേക്ഷകര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി വീസ ലഭിക്കും. പുതിയ സംവിധാനം നിരന്തരം പരിശോധിക്കണമെന്ന നിര്‍ദേശവും അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കി. സംവിധാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് യോഗ്യതയുളള ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്നും 24 മണിക്കൂറും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു . 52 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇ വിസ സൗകര്യം ലഭ്യമാകും .
https://www.facebook.com/Malayalivartha