ജിദ്ദ മേഖലയില്‍ അതിശക്തമായ പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം

അതിശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ജിദ്ദയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് മേഖലയില്‍ പൊടിക്കാറ്റ് ആരംഭിച്ചത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ആശുപത്രികളുടെ അടിയന്തര വിഭാഗം മുഴുസമയം പ്രവര്‍ത്തിക്കുകയും ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ചികിത്സക്കാവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്തു.
ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പൊടിക്കാറ്റുണ്ടാകുമ്പോള്‍ പുറത്തിറങ്ങരുതെന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ മുഖം മൂടി ധരിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി
.
ഗതാഗത വകുപ്പും ജാഗ്രത പാലിച്ചിരുന്നു. സിഗ്‌നലുകള്‍ക്കടുത്തും റൗണ്ട് എബൗട്ടുകളിലും പൊലീസിനെ നിയോഗിച്ചതായി ജിദ്ദ ട്രാഫിക് മേധാവി കേണല്‍ വസലുല്ലാഹ് അല്‍ ഹര്‍ബി പറഞ്ഞു. സ്പീഡ് കുറക്കണമെന്നും ദൂരക്കാഴ്ച കുറയുമ്പോള്‍ ലൈറ്റിടണമെന്നുംഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha