സൗദിയില്‍ നിതാഖത്ത് നഴ്‌സിംഗ് മേഖലയിലേക്കും വ്യാപിക്കാന്‍ ആലോചന

സൗദി അറേബ്യയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിതാഖത് നടപ്പിലാക്കിയപ്പോള്‍ ഏറ്റവും അധികം ബാധിച്ചത് മലയാളികളെ ആയിരുന്നു. ആയിരക്കണക്കിന് പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ നഴ്‌സിങ് മേഖലയിലും സൗദി അറേബ്യ നിതാഖത് നടപ്പിലാക്കുകയാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് നിലവില്‍ സൗദി അറേബ്യയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. കൃത്യമായ ഒരു സമയപരിധി നഴ്‌സിങ് രംഗത്തെ നിതാഖത്തിന്റെ കാര്യത്തില്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളികള്‍ ആശങ്കയിലാണ്. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികളുടെ നിയമനങ്ങളുടെ തോത് അധികൃതര്‍ കൂട്ടിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha