ഫാമിലി അഫേയേഴ്‌സ് കൗണ്‍സിലിന് സൗദിയില്‍ അംഗീകാരമായി

ഫാമിലി അഫേയേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.
അല്‍ ഹഖ്ബാനിയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. കൗണ്‍സില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ബന്ധങ്ങളും മൂല്യങ്ങളും ഊട്ടിയുറപ്പിക്കേണ്ട ഉത്തരവാദിത്തമാണ് കൗണ്‍സിലിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ശക്തമായ കുടുംബബന്ധങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കൗണ്‍സിലിനു രൂപം കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha