ഗള്‍ഫിലാരും പട്ടിണി കിടക്കേണ്ടി വരില്ല, ഗള്‍ഫില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ വാക്ക്

സൗദിയില്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും മൂലം ആയിരക്കണക്കിനു മലയാളികള്‍ ദുരിതത്തിലുംപട്ടിണിയിലും അകപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ പട്ടിണിയിലും ദുരിതത്തിലുമായി കിടക്കുന്നവര്‍ക്കു സഹായവുമായി ലുലു ഗ്രൂപ്പ്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴില്‍ നഷ്ടമായി ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന മലയാളികള്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ലുലു മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം നല്‍കുമെന്നറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ലുലു ഇന്ത്യന്‍ എംബസിക്ക് കൈമാറുംമെന്നും സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ യൂസഫലി ഇതിനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
നേരത്തെ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചിരുന്നു. തൊഴിലാളികള്‍ക്ക് സൗജന്യ ഫൈനല്‍ എക്സിറ്റ് വിസ നല്‍കുമെന്നും മന്ത്രാലയം ഉറപ്പു നല്‍കിയിരുന്നു. ഹജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ തൊഴിലാളികളെ ഇന്ത്യയിലേക്ക് കൊണ്ട് പോകാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശവും തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha